- Trending Now:
കേരളത്തില്‍ സംരംഭകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരുതലും സഹായവും നല്‍കാനായി സംസ്ഥാന തലത്തില്‍ നടപ്പിലാക്കിയിട്ടുള്ള ഒരു പദ്ധതിയെ കുറിച്ചാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്.മറ്റൊന്നുമല്ല ചീഫ് മിനിസ്റ്റേഴ്സ് എന്റര്‍പ്രനര്‍ഷിപ്പ് ഡവലപ്‌മെന്റ് പ്രോഗ്രാം തന്നെ.
ചീഫ് മിനിസ്റ്റേഴ്സ് എന്റര്‍പ്രനര്‍ഷിപ്പ് ഡവലപ്പ് മെന്റ് പ്രോഗ്രാമിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാകും.പദ്ധതി അഞ്ചു വര്‍ഷത്തേക്ക് ആണ് ലക്ഷ്യം വയ്ക്കുന്നത്. 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ വര്‍ഷം തോറും പുതുതായി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വരുന്നത്.
സൂക്ഷമ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍,സ്റ്റാര്‍ട്ടപ്പുകള്‍,നോര്‍ക്ക പിന്തുണയുള്ള യൂണിറ്റുകള്‍,കുടുംബശ്രീ യൂണിറ്റുകള്‍,അഗ്രോ പ്രൊജക്ടുകള്‍,ഇലക്ട്രിക് വാഹനങ്ങളുടെ സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി സര്‍ക്കാര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി വായ്പ അനുവദിക്കുന്നു.
യോഗ്യതയില്ലാത്ത സംരംഭങ്ങള്‍
1) ബാര്‍ ഹോട്ടലുകള്‍
2) ഗതാഗതം
3) ക്രഷകര്‍
4) ട്രേഡിംഗ്
5) സി.ആര്‍.ഇ പ്രൊജക്ടുകള്‍
6) കോണ്‍ട്രാക്ടര്‍ ലോണ്‍
7) സിനിമ/സീരിയല്‍ പ്രൊഡക്ഷന്‍
10,000 സംരംഭകര്‍ക്ക് സമഗ്ര പരിശീലനം നല്‍കും. 5000 പുതുസംരംഭങ്ങളെ കേരളത്തില്‍ ഉടനീളമായി അഞ്ച് വര്‍ഷത്തിനുളളില്‍ പദ്ധതിയിലൂടെ വളര്‍ത്തിയെടുക്കുയുമാണ് ഈ സ്‌കീമിലുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
50 ലക്ഷം രൂപ വരെ പുതു സംരംഭങ്ങള്‍ക്കു വായ്പ അനുവദിക്കുക. 1500 കോടി രൂപ ഇതിനായി കെ എഫ്സി കണ്ടെത്തും.10 ശതമാനം പലിശയാണ് കെഎഫഫ്സി ഈടാക്കുക.അതേസമയം ഏഴ് ശതമാനം നിരക്കില്‍ സംരംഭകനും വായ്പ ലഭ്യമാകും. 3 ശതമാനം പലിശ സബ്സിഡി സര്‍ക്കാര്‍ അനുവദിക്കും. 13.5 കോടി രൂപ ഇതിനായി വര്‍ഷം തോറും സര്‍ക്കാര്‍ ചെലവാക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇ നിര്‍വചനത്തില്‍ വരുന്നതുമായ ഏതു തരം സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും. കേരളത്തില്‍ തുടങ്ങുന്നവ ആയിരിക്കണം എന്ന നിബന്ധനയുണ്ട്.
നിലവിലുള്ള സംരംഭങ്ങള്‍ക്ക് വേണ്ടി വിപുലീകരണത്തിനും,ആധുനിക വത്ക്കരണത്തിനും ഒന്നും വായ്പ അനുവദിക്കില്ല.പുതിയ യൂണിറ്റുകള്‍ക്കാണ് വായ്പ അനുവദിക്കുക. നിലവില്‍ എന്തെങ്കിലും സംരംഭം നടത്തി കൊണ്ടിരിക്കുന്നയാള്‍ക്ക് പുതിയ പദ്ധതി തുടങ്ങുന്നതിനും വായ്പ അനുവദിക്കും.
കെഎഫ്സിയുടെ ബ്രാഞ്ച് ഓഫീസുകള്‍ വഴിയായിരിക്കും വായ്പ അനുവദിച്ചു നല്‍കുക. സംരംഭകര്‍ക്ക് അഞ്ച് ദിവസത്തെ സംരംഭകത്വ പരിശീലനം നല്‍കുക. സംരംഭകന്റെ മിനിമം ഷെയര്‍ 10 ശതമാനം ആയിരിക്കും. 50 ലക്ഷം രൂപയില്‍ അധികരിക്കുന്ന സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും.
മോറട്ടോറിയം കാലാവധി ഒരു വര്‍ഷം വരെ അനുവദിക്കും. ഈ സമയത്ത് പലിശ അടയ്ക്കണം.വായ്പ തിരിച്ചടവിന് അഞ്ച് വര്‍ഷം വരെയാണ് പരമാവധി കാലാവധി അനുവദിക്കുക. എന്നാല്‍ പദ്ധതിയുടെ സ്വഭാവം അനുസരിച്ച് ഏഴ് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാനാകും. കെഎഫ്സിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി മാത്രമാണ് അപേക്ഷിക്കാനാകും https://kfc.org/#home-tab2
അപേക്ഷകരുടെ പ്രായം 18നും 50 നും ഇടയില്‍ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത ബാധകമല്ല. സ്ഥിരം ജീവനക്കാരന്‍ ആയിരിക്കരുതെന്ന് നിര്‍ബന്ധമുണ്ട്.അതോടൊപ്പം 650ന് മുകളില്‍ സ്ബില്‍സ്‌കോര്‍ ഉണ്ടായിരിക്കണം.പദ്ധതി രൂപരേഖയും തിരിച്ചറിയില്‍ രേഖകളും മറ്റും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ സംരംഭകരെ തിരഞ്ഞെടുക്കുന്നത് ബ്രാഞ്ച് തലത്തില്‍ രൂപികരിക്കുന്ന സിലക്ഷന്‍ കമ്മിറ്റിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.