- Trending Now:
പുതിയ പുതിയ തട്ടിപ്പുകള്‍ ദിനം പ്രതി വന്നു കൊണ്ടിരിക്കുകയാണ്
ഓണ്‍ലൈന്‍ പേയ്‌മെന്റ് രീതിയ്ക്ക് നല്ല പ്രചാരമാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ട് തന്നെ കൈയില്‍ ആരും പണം കൊണ്ടു നടക്കാറില്ല. കാലം മാറിയപ്പോള്‍ ബിസിനസുകാരും ഓണ്‍ലൈന്‍ പേയ്‌മെന്റിലേക്ക് കടന്നു. നിലവില്‍ നമ്മുടെ നാട്ടില്‍ ചെറുതും വലുതുമായ എല്ലാ കടകളിലും ഇപ്പോള്‍ യുപിഐ വഴി പണം നല്‍കാന്‍ സാധിക്കും. എന്നാല്‍ ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പല രീതിയിലുള്ള ചതികളില്‍ പെടാനുള്ള സാധ്യതയും കുറവല്ല. അതുകൊണ്ടുതന്നെ യുപിഐ ഉപയോഗിച്ച് പണം സ്വീകരിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
യുപിഐ പെയ്‌മെന്റ് ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ നടക്കുന്ന ഒരു പ്രധാന ചതിയാണ് ഇത്. പലപ്പോഴും കടകളുടെ പുറത്തായി ആണ് യുപിഐ പെയ്‌മെന്റ് സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടാവുക. കടക്ക് പുറത്തായി ഒട്ടിച്ച് വയ്ക്കുന്ന സ്റ്റിക്കറുകള്‍ കടക്കാര്‍ കൃത്യമായി ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വ്യക്തി അതിനുമുകളില്‍ അവരുടെ സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ കടയിലേക്ക് വരുന്ന കസ്റ്റമര്‍ യുപിഐ കോഡ് സ്‌കാന്‍ ചെയ്യുകയും അതിലൂടടെ അവരുടെ അക്കൗണ്ടിലേക്ക് പണം പോകുന്നതിന് കാരണമാവുകയും ചെയ്യും.
അതായത് വെറും ഒരു യു പി ഐ സ്‌കാനിംഗ് കോഡ് മാറുന്നതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് വരേണ്ട പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോകുന്നതാണ്. ഇതിന് ഒരു പരിഹാരമായി ചെയ്യാവുന്ന കാര്യം സ്‌കാനിംഗ് കോഡുകള്‍ സ്റ്റിക്കര്‍ ചെയ്തു വയ്ക്കാതെ അവ നിങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ കയ്യില്‍ കൊണ്ടു നടക്കാവുന്ന രൂപത്തില്‍ ഉപയോഗിക്കാവുന്നതാണ്.
മറ്റൊരു തട്ടിപ്പ് രീതി നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന യുപിഐ ആപ്പുകള്‍ ആയ പേടിഎം, ഗൂഗിള്‍ പേ പോലുള്ളവയുടെ പ്രാങ്ക് ആപ്പുകള്‍ വഴി പണം നഷ്ടപ്പെടുന്നതാണ്. ഇത്തരം പ്രാങ്ക് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. കസ്റ്റമര്‍ നിങ്ങള്‍ക്ക് ഒരു പ്രാങ്ക് ആപ്പ് വഴി പെയ്‌മെന്റ് ചെയ്തു എന്ന രീതിയില്‍ എമൗണ്ട് കാണിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണം അക്കൗണ്ടില്‍ ലഭിക്കാത്ത അവസ്ഥയും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ട കാര്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കുകയാണ് എങ്കില്‍ ഓരോ ട്രാന്‍സാക്ഷന്‍ ചെയ്യുമ്പോഴും ഫോണ്‍ നമ്പറില്‍ മെസ്സേജ് വരുന്നതും അത് കൃത്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യുക എന്നതാണ്.
UPI പണമിടപാടുകള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന തട്ടിപ്പുകള്‍ തിരിച്ചറിയാനായി നിങ്ങളുടെ കടയുടെ UPI സ്‌കാനര്‍ കാണുന്ന രീതിയില്‍ മാത്രം ഫിറ്റ് ചെയ്യുക, ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയിട്ടുണ്ടോ എന്ന് ഓരോ ട്രാന്‍സാക്ഷന്‍ കഴിയുമ്പോഴും ചെക്ക് ചെയ്യുക, അതല്ല എങ്കില്‍ അപ്ലിക്കേഷനില്‍ പണം എത്തിയിട്ടുണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക എന്നീ കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് UPI വഴി പണം സ്വീകരിക്കുമ്പോള്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി സഹായിക്കും.
സ്ഥാപനത്തില്‍ ഉണ്ടാകുന്ന തിരക്കിനിടയിലും മറ്റും പലര്‍ക്കും ഇത്തരത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഇതിനെ നിസാരമായി കാണരുത്. പുതിയ പുതിയ തട്ടിപ്പുകള്‍ ദിനം പ്രതി വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ചെറിയ അശ്രദ്ധ ബിസിനസിന്റെ തകര്‍ച്ചയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കാനുള്ള സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.