- Trending Now:
നിലവില്‍ വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ ഭാഗമാണ് ക്ലിയര്‍ട്രിപ്
അദാനി ഗ്രൂപ്പ് ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ക്ലിയര്‍ട്രിപ്പിന്റെ ഓഹരികള്‍ വാങ്ങുന്നു. ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡാണ് ക്ലിയര്‍ട്രിപ്പിലെ ഓഹരികള്‍ വാങ്ങുന്നത്. കൊവിഡ് നിയന്ത്രണത്തിന് ഇളവ് വന്നതോടെ ഇന്ത്യക്കകത്ത് വിമാനയാത്രകള്‍ ശക്തമായതോടെയാണ് അദാനിയുടെ നീക്കം.
എത്ര രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങുന്നതെന്നോ എത്ര ഓഹരികള്‍ വാങ്ങുമെന്നോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നവംബറില്‍ ഇടപാട് നടക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ ഭാഗമാണ് ക്ലിയര്‍ട്രിപ്. അതിനാല്‍ തന്നെ പുതിയ നീക്കത്തിലൂടെ തുറമുഖം മുതല്‍ ഊര്‍ജ്ജ മേഖല വരെ വ്യാപിച്ച് നില്‍ക്കുന്ന തങ്ങളുടെ സേവനങ്ങളെ ഒരു സൂപ്പര്‍ ആപ്പിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ബിസിനസിന്റെ ശക്തിപ്പെടുത്താമെന്ന ലക്ഷ്യവും കമ്പനിക്ക് നിറവേറ്റാനായേക്കും.
ഇതിന് പുറമെ ഫ്‌ലിപ്കാര്‍ട്ടുമായും അതിന്റെ ഉടമകളായ വാള്‍മാര്‍ട്ടുമായും അദാനി ഗ്രൂപ്പിന് കൈകോര്‍ക്കാനാവുമെന്നതും പ്രധാനമാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ റീടെയ്ല്‍ വെയര്‍ഹൗസ് നിര്‍മ്മിക്കാന്‍ അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡും ഫ്‌ലിപ്കാര്‍ട്ടും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.
534000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഫുള്‍ഫില്‍മെന്റ് സെന്ററിനായുള്ളതായിരുന്നു കരാര്‍. 11 ഫുട്‌ബോള്‍ മൈതാനങ്ങളുടെ അത്രയും വിസ്തൃതിയാണ് ഈ വെയര്‍ഹൗസിന്റേത്. മുംബൈയില്‍ അദാനി ലോജിസ്റ്റിക്‌സ് വെയര്‍ഹൗസ് നിര്‍മ്മിച്ച് അത് ഫ്‌ലിപ്കാര്‍ട്ടിന് ലീസിന് നല്‍കാനാണ് ധാരണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.