- Trending Now:
ഉദ്യോഗ് ആധാര്‍ എന്തിന്? ഈ സംശയം സംരംഭ ലോകത്തെ കുറച്ചു പേര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാകാം.കേന്ദ്രം നടപ്പിലാക്കിയ ഈ രജിസ്‌ട്രേഷനെ കുറിച്ചോ ഈ രജിസ്‌ട്രേഷനിലൂടെ എന്ത് ഗുണം ലഭിക്കുമെന്നോ വ്യക്തമായ ധാരണ പോലുമില്ലാത്ത ഒരുപാട് പേരുണ്ട് നമുക്ക് ഇടയില്‍ എന്താണ് ഉദ്യോഗ് ആധാര്‍ എന്ന് നോക്കാം.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കുള്ള രജിസ്‌ട്രേഷനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉദ്യോഗ് ആധാര്‍ കേരളത്തില്‍ റെക്കോര്‍ഡ് രജിസ്‌ട്രേഷനിലൂടെ മാധ്യമശ്രദ്ധ നേടിയിരുന്നെങ്കിലും സംരംഭക ലോകത്ത് ഇന്നും ഈ രജിസ്‌ട്രേഷനെ കുറിച്ച് കാര്യമായ അറിവില്ലെന്നതാണ് സത്യം.
വ്യവസായ സംരംഭങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചാണ് ഉദ്യോഗ് ആധാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.സംരംഭങ്ങള്‍ ആരംഭിച്ച ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.സംരംഭങ്ങള്‍ ഉദ്യോഗ് ആധാര്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല പക്ഷെ നിങ്ങളുടെ സംരംഭം എംഎസ്എംഇ ലോണ്‍,സബ്‌സിഡി തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ഈ രജിസ്ട്രഷന്‍ കൂടിയേ തീരു.
ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷന്‍ തികച്ചു സൗജന്യമായി ചെയ്യാവുന്ന കാര്യമാണ്.എംഎസ്എംഇ മന്ത്രാലയത്തിനു കീഴിലുള്ള udyogaadhaar.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ആധാര്‍ നമ്പര്‍ പേര് എന്നിവ രേഖപ്പെടുത്തുമ്പോള്‍ ഒരു സിംഗിള്‍ വിന്‍ഡോ ഫോം ലഭിക്കും ഇതില്‍ ഇ-മെയില്‍ ഐഡി,ആധാറുമായി ലിങ്ക് ചെയ്ത് മൊബൈല്‍ നമ്പര്‍,ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നല്‍കി സബ്മിറ്റ് ചെയ്യണം.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
സൂക്ഷമ-ചെറുകിട ഇടത്തര വ്യവസായ സ്ഥാപനങ്ങള്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഉദ്യോഗ് ആധാര്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്താല്‍ ഒരുപാട് ഗുണങ്ങളുണ്ട്.അവയില്‍ വളരെ പ്രധാനപ്പെട്ട ചിലത് പറയാം.
2006 ഒക്ടോബര്‍ രണ്ടിന് മുമ്പ് SSI രജിസ്ട്രേഷന്‍ എന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. അത്തരം രജിസ്ട്രേഷന്‍ നേടിയവര്‍ ഉദ്യോഗ് ആധാറിലേക്ക് വരണമെന്ന ആവശ്യമില്ല. അതുപോലെ ഇഎം പാര്‍ട്ട്-1, പാര്‍ട്ട്-2 എന്നിവ നേടിയവരും പുതിയ പദ്ധതിയിലേക്ക് അപേക്ഷിക്കണമെന്നില്ല. എന്നാല്‍ ഉദ്യോഗ് ആധാര്‍ പ്രകാരം അംഗീകാരം നേടണമെന്ന് ആഗ്രഹിക്കുന്ന വ്യവസായികള്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്.വ്യക്തിഗതമല്ലാത്ത സംരംഭങ്ങള്‍ക്ക്, മാനേജിങ് പാര്‍ട്നര്‍ക്കോ, ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തികള്‍ക്കോ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മെമ്മോറാണ്ടം ഫയല്‍ ചെയ്യാവുന്നതാണ്.ഒരേ ആധാര്‍ നമ്പറില്‍ എത്ര സംരംഭങ്ങള്‍ക്ക് വേണമെങ്കിലും ഉദ്യോഗ് ആധാര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.