- Trending Now:
ക്രിപ്‌റ്റോ കോയിനുകളെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല.ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ദിവസേന മൂല്യം കുതിച്ചുയരുന്നത് കണ്ട് ഒന്ന് നിക്ഷേപിച്ചാലോ എന്ന് ചിന്തിക്കുന്നവരും കുറവല്ല.ഭയക്കേണ്ട; ഇന്ന് വിശ്വസിച്ചു നിക്ഷേപിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ് ക്രിപ്‌റ്റോ കറന്‍സികള്‍.പക്ഷെ നിക്ഷേപിക്കും മുന്‍പ് സൂക്ഷിക്കേണ്ട ചിലതുണ്ട്.
ഡിജിറ്റല്‍ കറന്‍സികളുടെ രംഗം വീക്ഷിക്കുന്ന നിരീക്ഷകരുടെ അഭിപ്രായത്തില്‍ 2025 ആകുമ്പോഴേക്കും ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോയുടെ വില 318417 കോടി യുഎസ് ഡോളര്‍ അതായത് 2.36 കോടി ഇന്ത്യന്‍ രൂപയെത്തും എന്നാണ്.മടിച്ചിരിക്കാതെ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാന്‍ മികച്ച അവസരമാണ് നിലവിലേതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തുടക്കത്തില്‍ നിങ്ങളുടെ കൈയ്യിലുള്ള എല്ലാ സമ്പാദ്യവും ചെലവാക്കി ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാന്‍ നില്‍ക്കരുത്.ചെറിയൊരു തുക ഇതിനായി ചെലവാക്കാം ഇനി അഥവാ നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന് ഉറപ്പുള്ള തുകയില്‍ തുടങ്ങുന്നതാകും നല്ലത്.
100 രൂപ മുതല്‍ നിക്ഷേപിക്കാനുള്ള അവസരം ക്രിപ്‌റ്റോയില്‍ ഏജന്‍സികള്‍ അനുവദിക്കുന്നുണ്ട്.ഒരു കോയിന്‍ മുഴുവന്‍ വാങ്ങുന്നതിന് പകരം കോയിന്റെ ഒരു ഭാഗം ഇത്തരം നിക്ഷേപത്തിലൂടെ സ്വന്തമാക്കാം.
സര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച് പുറത്തുവിടുന്ന വാര്‍ത്തകളും നിയന്ത്രണങ്ങളും ശ്രദ്ധിക്കാന്‍ മറക്കരുത്.ക്രിപ്‌റ്റോയ്ക്ക് നിലവില്‍ ഇന്ത്യയില്‍ നിരോധനം ഇല്ലെങ്കിലും നിയന്ത്രണം ചില കാര്യങ്ങളിലൊക്കെ വിപണിയില്‍ പ്രകടമാണ്.അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ വിപണിയെ കുറിച്ച് വരുന്ന എല്ലാ വാര്‍ത്തകളും വിവരങ്ങളും പിന്തുടരാന്‍ ശ്രദ്ധിക്കണം.
ഇന്ത്യയിലെ ഒരു ക്രിപ്‌റ്റോ എക്‌സേഞ്ച് ഏജന്‍സിയില്‍ കെവൈസി വിവരങ്ങള്‍ പൂര്‍ത്തിയാക്കി സൈന്‍ അപ്പ് ചെയ്ത് ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാം.വരുമാനം ലഭിക്കുമെന്ന് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ വാഗ്ധാനം ചെയ്യുന്നെങ്കിലും ക്രിപ്‌റ്റോയുടെ മൂല്യം തകര്‍ന്നാല്‍ എല്ലാം ഒറ്റയടിക്ക് ഇല്ലാതാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. Zebpay ഇന്നുള്ളതില്‍ വെച്ച് വിശ്വസനീയമായ എക്‌സ്‌ചേഞ്ച് ആപ്ലിക്കേഷന്‍ ആണ്.
ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ കീഴില്‍ ഇതുവരെ വന്നിട്ടില്ലെന്ന് ഓര്‍ക്കണം.ഇന്നത്തെ കുതിപ്പ് ഭാവിയിലും പ്രകടിപ്പിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നത് അല്ലെങ്കില്‍ ട്രേഡ് ചെയ്യുന്നത് റിസ്‌കുകള്‍ക്ക് വിധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.