Sections

നിങ്ങള്‍ ഒരു സംരംഭകന്‍ ആണോ; പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ???

Saturday, Aug 14, 2021
Reported By admin
money transactions

നിങ്ങള്‍ അത്യാവശ്യമായി പണമിടപാടുകളില്‍ ശ്രദ്ധചെലുത്തേണ്ട വസ്തുതകള്‍ എന്താണെന്ന് പരിശോധിച്ചാലോ.

 

വളരെ നാളത്തെ പഠനത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാകും എല്ലാവരും ഒരു സംരംഭത്തിലേക്ക് ഇറങ്ങുക.തുടങ്ങി കഴിഞ്ഞാല്‍ അതൊരു വലിയ ഉത്തരവാദിത്തം തന്നെയാണ് പാതിവഴിയില്‍ ഉപേക്ഷിച്ച് നമുക്ക് പിന്തിരിയാനും സാധിക്കില്ല.പ്രത്യേകിച്ച സാമ്പത്തിക കാര്യങ്ങളില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഇടപെടേണ്ടിവരും.അതുകൊണ്ട് തന്നെ ഒരു ബിസിനസിലേക്ക് ഇറങ്ങുന്ന വ്യക്തി ആദ്യം ശ്രദ്ധിക്കേണ്ട ഏരിയ ആയി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് തന്നെ ഫിനാന്‍സ് മാനേജ്‌മെന്റാണ്.ഒരു ബിസിനസ് സംരംഭകനെന്ന നിലയില്‍ നിങ്ങള്‍ അത്യാവശ്യമായി പണമിടപാടുകളില്‍
ശ്രദ്ധചെലുത്തേണ്ട വസ്തുതകള്‍ എന്താണെന്ന് പരിശോധിച്ചാലോ.


സംരംഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി വായ്പ പദ്ധതികള്‍ ഇന്ത്യയിലുണ്ട്.കേന്ദ്രത്തിനു പുറമെ സംസ്ഥാന സര്‍ക്കാരുകളും സമാനമായ ആനുകൂല്യങ്ങള്‍ നല്‍കവരുന്നു.ഈ വായ്പകളൊക്കെ ഒരു സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ വളരെ പ്രയോജനം ചെയ്യും.എന്നാല്‍ വായ്പയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദോഷകരമായി ബാധിക്കും.ആവശ്യത്തിന് മാത്രം വായ്പകള്‍ പ്രയോജനപ്പെടുത്തുക.പലിശയില്ലാതെയോ വളരെ കുറച്ചോ മാത്രം ഈടാക്കുന്ന വായ്പകളില്‍ തലവെയ്ക്കുക.പ്രത്യേകിച്ച് സബ്‌സിഡി ആനുകൂല്യം അനുവദിക്കുന്ന പദ്ധതികളില്‍ നിന്ന് മാത്രം തുക ലഭ്യമാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്

വ്യക്തിഗതമായും സംരംഭത്തിനായും ബാങ്ക് നേരിട്ടു നല്‍കുന്ന വായ്പകള്‍ക്ക് മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ്,ഇന്‍ഷുറന്‍സ് പ്രീമിയം എന്നീ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ പോലും ക്രെഡിറ്റ് സ്‌കോറിന് വലിയൊരു പങ്കുണ്ട്.ബിസിനസുമായി നേരിട്ട് ബന്ധമില്ലാത്ത ഇടപാടുകളില്‍ പോലും ഉണ്ടാകുന്ന ക്രെഡിറ്റ് സ്‌കോര്‍ കുറവ് സംരംഭത്തില്‍ ബുദ്ധിമുട്ടുണ്ടാക്കാം.അതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ ശ്രദ്ധയോടെ മനസിലാക്കി അത് മെച്ചപ്പെടാനുള്ള നീക്കം നടത്തേണ്ടതും അത്യാവശ്യമാണ്.

ബിസിനസില്‍ അടയ്‌ക്കേണ്ട ബില്ലുകള്‍ കൃത്യമായി അടച്ചു പൂര്‍ത്തിയാക്കുക എന്നത് മികച്ച രീതിയാണ്.പണം ചെലവാകും നഷ്ടപ്പെടും എന്ന ആശങ്ക കാരണം അടയ്ക്കാനുള്ള ബില്ലുകളെ അവഗണിച്ചിട്ട് കാര്യമില്ല.യഥാസമയം അതിനായി തുക നീക്കിവെച്ച് അടച്ചു തീര്‍ക്കേണ്ടതുണ്ട്.അടയ്ക്കാതിരിക്കുന്നത് വഴി താല്‍കാലികി രക്ഷപ്പെടലും ആശ്വാസവും മാത്രമാണ് ലഭിക്കുന്നത്.കാലം മുന്നോട്ട് പോകുമ്പോള്‍ അതൊരു വലിയ ബാധ്യതയായി ബിസിനസിനെ പോലും ബാധിക്കാന്‍ ഇടയുണ്ട്.അക്കൗണ്ടില്‍ നിന്ന് കൃത്യസമയത്ത് തന്നെ ബില്‍തുക അടയ്ക്കാനുള്ള സൗകര്യമൊരുക്കുക.


കോവിഡ് കാലത്തുണ്ടായ ലോക്ഡൗണ്‍ പോലുള്ള പല പ്രതിസന്ധികളും ബിസിനസുകളെ പ്രതികൂലമായി ബാധിക്കാം.ഇത്തരം സാഹചര്യങ്ങളില്‍ വിപണികള്‍ പൂട്ടിയിടുന്നതും ക്രയവിക്രയം നടക്കാത്തതും സംരംഭകങ്ങളെ തളര്‍ത്തും.അതുകൊണ്ട് തന്നെ എമര്‍ജന്‍സി ഫണ്ട് വലിയൊരു ആവശ്യം തന്നെയാണ്.അതിനാല്‍ കിട്ടുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള എമര്‍ജന്‍സി ഫണ്ടായി വിലയിരുത്തണം.മിക്ചച ബാക്ക് അപ് പ്ലാന്‍ ഇല്ലെങ്കില്‍ വാടകയ്ക്ക് പോലും പണം കണ്ടെത്താന്‍ വിഷമപ്പെടും.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചു കൊണ്ട് മാത്രം ബിസിനസില്‍ ഇടപാടുകള്‍ നടത്തുക.


ഈ കാര്യങ്ങള്‍ പോല തന്നെ ശ്രദ്ധിക്കേണ്ടതാണ് അമിതമായ പണവിനിയോഗം.ആവശ്യത്തിനുമാത്രം ഉപകരണങ്ങളും സേവനങ്ങളും സംരംഭത്തിനായി പ്രയോജനപ്പെടുത്തുക.ഇത്തരം പര്‍ച്ചേസുകള്‍ക്കായി ഉയര്‍ന്ന തുക നിരന്തരമായി ചെലവാക്കുന്ന രീതി ഉപേക്ഷിക്കുക.വാര്‍ഷിക അടിസ്ഥാനാത്തില്‍ മാത്രം ആവശ്യമായ രീതിയില്‍ ഇത്തരം സേവനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന രീതിയാണ് സംരംഭകനെ സഹായിക്കുന്നത്.എന്നാല്‍ ഇനി ബിസിനസില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ 
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.