- Trending Now:
പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങി വച്ച ഈ പലിശ യുദ്ധത്തിലേക്ക് സ്വകാര്യ ബാങ്കുകളും ചേര്‍ന്നിട്ടുണ്ട്
വായ്പകളില്‍ വ്യത്യസ്ത തന്ത്രങ്ങല്‍ പയറ്റി ബാങ്കുകള്‍. കോവിഡ് കാലത്തെ സുരക്ഷിത വായ്പ എന്ന നിലയില്‍ ഭവനവായ്പയ്ക്ക് ഇതുവരെയില്ലാത്ത ഓഫറുകളുമായാണ് ബാങ്കുകള്‍ രംഗത്ത് വന്നിരിക്കുന്നത്. പല ബാങ്കുകളും ഉത്സവകാല നിരക്ക് എന്ന നിലയിലാണ് കുറഞ്ഞ പലിശയും പ്രോസസിങ് ചാര്‍ജും നിശ്ചയിച്ച് പരമാവധി ബിസിനസ് പിടിക്കാന്‍ ഒരുങ്ങുന്നത്.
പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങി വച്ച ഈ പലിശ യുദ്ധത്തിലേക്ക് സ്വകാര്യ ബാങ്കുകളും ചേര്‍ന്നിട്ടുണ്ട്. ഈ രംഗത്ത് ആദ്യം പലിശ ഇളവ് പ്രഖ്യാപിച്ച സ്വകാര്യ ബാങ്ക് കോട്ടക് മഹീന്ദ്രയാണ്.
ഉല്‍സവകാല ഓഫറുകളില്‍ വ്യത്യസ്ത തന്ത്രങ്ങളുമായി ഫെഡറല്‍ ബാങ്കും ആക്സിസും... Read More
വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 6.5 ശതമാനമാണ് ബാങ്കിന്റെ ഉത്സവകാല നിരക്ക്. യെസ് ബാങ്കും എച്ച്എസ്ബിസി ബാങ്കും നിരക്കിളവ് നല്‍കുന്നുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി, യെസ് ബാങ്ക് എന്നിവയിലെല്ലാം പുതിയ ഭവന വായ്പകള്‍ 6.70 ശതമാനം നിരക്കില്‍ ലഭിക്കും.
കൂടാതെ ശമ്പളവരുമാനക്കാരായ സ്ത്രീകള്‍ക്ക് പലിശ നിരക്കില്‍ .05 ശതമാനം അധിക കിഴിവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 6.65 ശതമാനമാണ് പലിശ നിരക്ക്. കോവിഡ് പ്രതിസന്ധിയുടെ കാലത്തും അടവില്‍ കാര്യമായ ഇടിവില്ലാത്ത താരതമ്യേന സുരക്ഷിത വായ്പ എന്ന നിലയിലാണ് ബാങ്കുകള്‍ ചരിത്രത്തിലെ കുറഞ്ഞ നിരക്കില്‍ ഭവന വായ്പകള്‍ അനുവദിക്കാന്‍ മത്സരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.