Sections

24 മണിക്കൂറില്‍ 45 ലക്ഷം വരെ ലോണ്‍ നല്‍കാന്‍ ബജാജ് ഫിന്‍സെര്‍വ്‌

Thursday, Sep 02, 2021
Reported By admin
Bajaj Finserv

കുറഞ്ഞ പലിശനിരക്കില്‍ 45 ലക്ഷം രൂപവരെയുള്ള വേഗത്തിലുള്ള ബിസിനസ് ലോണ്‍ ബജാജ് ഫിന്‍സെര്‍വ് ഓഫര്‍ ചെയ്യുന്നു

 

സംരംഭത്തെ താങ്ങിനിര്‍ത്താനും വളര്‍ത്താനും ഏറ്റവും പുതിയ മെഷിനറിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും അടിസ്ഥാന സൗകര്യവും പ്രവര്‍ത്തനങ്ങളും വികസിപ്പിക്കാനും സംരംഭകരെ സഹായിക്കുന്നവയാണ് ബിസിനസ് ലോണുകള്‍.വെറും 24 മണിക്കൂറിനുള്ളില്‍ 45 ലക്ഷം രൂപവരെയുള്ള ചെറുകിട ബിസിനസ് ലോണുകള്‍ നല്‍കാന്‍ സൗകര്യമൊരുക്കി ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സിഎസ് ബജാജ് ഫിന്‍സെര്‍വ്.

കുറഞ്ഞ പലിശനിരക്കില്‍ 45 ലക്ഷം രൂപവരെയുള്ള വേഗത്തിലുള്ള ബിസിനസ് ലോണ്‍ ബജാജ് ഫിന്‍സെര്‍വ് ഓഫര്‍ ചെയ്യുന്നു.ഹ്രസ്വകാല ലോണുകള്‍,ഇന്റര്‍മീഡിയേറ്റ് ടേം ലോണുകള്‍ അല്ലെങ്കില്‍ ദീര്‍ഘകാല വായ്പ തുടങ്ങി നിങ്ങളുടെ സംരംഭത്തിന് അനുയോജ്യമായ രീതിയില്‍ ലോണ്‍ സൗകര്യം ഉണ്ട്.ചെറുകിട ഇടത്തര വ്യാപാരങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ഓഫര്‍ ആണ് ബജാജ് ഫിന്‍സെര്‍വ് മുന്നോട്ട് വെയ്ക്കുന്നത്.

ആവശ്യമുള്‌ള അത്രയും തുക മാത്രം പിന്‍വലിക്കാന്‍ സാധിക്കുന്ന പ്രീ പേയ്‌മെന്റ് ചാര്‍ജ്ജുകള്‍ ഇല്ലാത്ത വായ്പകളാണ് ബജാജ് നല്‍കുന്നത്.സംരംഭത്തിലെ ക്യാഷ് ഫ്‌ളോ അനുസരിച്ച് മാത്രമാണ് റീ പേ ചെയ്യേണ്ടത്.കാലാവധിയുടെ ആദ്യഘട്ടത്തില്‍ പലിശ മാത്രമാകും ഇഎംഐ ആയി അടയ്‌ക്കേണ്ടി വരുന്നത്.എത്ര തുകയാണോ പിന്‍വലിച്ചത് ആ തുകയ്ക്കുള്ള പലിശ മാത്രമാകും കണക്കാക്കുക.

കൊളാറ്ററല്‍ രഹിതമായ അതായത് സംരംഭകന്റെ സ്വത്ത് അല്ലെങ്കില്‍ മറ്റ് സെക്യുരിറ്റ് അസെറ്റുകള്‍ ലോണിന് വേണ്ടി ഈടായി നല്‍കേണ്ടി വരുന്നില്ല.24 മണിക്കൂറിനുള്ളില്‍ തന്നെ ലളിതമായ യോഗ്യത മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷിച്ച് ലോണ്‍ നേടാനുള്ള സൗകര്യവും ബജാജ് ഫിന്‍സെര്‍വിന്റെ പ്രത്യേകതയാണ്.

ബജാജ് ഫിന്‍സെര്‍വ് ലോണിന് അപേക്ഷിക്കാന്‍ 24നും 70 നും ഇടയില്‍ പ്രായമുളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവസരമുണ്ട്.കുറഞ്ഞത് 3 വര്‍ഷത്തെ ്പ്രവര്‍ത്തനം ഉള്ള ഒരു ബിസിനസ് ഉണ്ടായിരിക്കണം.ഒപ്പം 685 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സിബില്‍ സ്‌കോറും വേണം.

ഐഡി പ്രൂഫ്,അഡ്രസ് പ്രൂഫ്,ബിസിനസ് ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍,മുന്‍വര്‍ഷത്തെ ഐടിആര്‍ കോപ്പി,ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്,ഓഡിറ്റ് ചെയ്ത് ബാലന്‍സ്ഷീറ്റ് അടക്കം ഫൈനാന്‍ഷ്യല്‍ ഡോക്യുമെന്റുകള്‍ എന്നിവ പരിശോധിച്ച ശേഷമാകും ലോണ് അനുവദിക്കുന്നത്.

ഇഎംഐ ആയി തന്നെ ലോണ്‍ തിരിച്ചടയ്ക്കാവുന്നതാണ്.അതും രണ്ട് തരത്തില്‍ ഒന്നുകില്‍ ഫിക്‌സഡ് ഇഎംഐകള്‍.ഇതിലൂടെ ബിസിനസ് ലോണ്‍ ഫിക്‌സഡ് ഇഎംഐകളിലൂടെ തിരിച്ചയ്ക്കാം.മുതല്‍-പലിശ തുക എന്നിവ ഉള്‍പ്പെടെ മുന്‍കൂര്‍ നിശ്ചയിച്ച തുകയാണ് ഇഎംഐ. ഇനി ഫ്‌ളെക്‌സി ഇഎംഐകളുണ്ട്.ഇതിലൂടെ ലോണ്‍ തുകയില്‍ നിന്ന് സംരംഭകന്‍ പിന്‍വലിച്ച തുകയില്‍ മാത്രം പലിശ അടയ്ക്കാന്‍ അനുവദിക്കുന്ന സൗകര്യം ആണ് ബജാജ് ഫിന്‍സെര്‍വ് ഒരുക്കിയിരിക്കുന്നത്.കാലയളവിന്റെ ആദ്യഘട്ടത്തില്‍ പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാനുള്ള സൗകര്യവും ഉണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.