- Trending Now:
കൊച്ചി: ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളുമായി ആക്സിസ് ബാങ്ക് സ്പർഷ് വാരം ആചരിച്ചു. ആക്സിസ് ബാങ്കിൻറെ അയ്യായിരത്തിലേറെ ബ്രാഞ്ചുകളും റീട്ടെയിൽ അസറ്റ് സെൻററുകളും ഇതിൻറെ ഭാഗമായുള്ള പരിപാടികളിൽ പങ്കാളികളായി.
പതിനഞ്ചിലേറെ പരിപാടികൾ ഇതിൻറെ ഭാഗമായി സംഘടിപ്പിക്കുകയും ബാങ്കിൻറെ 95000 ജീവനക്കാർക്കും അവ ലൈവ് ആയി ബ്രോഡ്കാസ്റ്റ് ചെയ്യുകയുമുണ്ടായി. ചെവി കൊടുക്കുക, പ്രവർത്തിക്കുക, ആഘോഷിക്കുക എന്ന തത്വത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ വർഷത്തെ സ്പർഷ് വാര പരിപാടികൾ.
മിയ ബൈ തനിഷ്ക് സ്റ്റാർബസ്റ്റ് ശേഖരം അവതരിപ്പിച്ചു... Read More
ഉപഭോക്താക്കളെ സംബന്ധിച്ച് തങ്ങൾ വെറുമൊരു ബാങ്ക് മാത്രമല്ല അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പിന്തുണക്കുന്ന പങ്കാളി കൂടിയാണെന്നത് ഒരിക്കൽ കൂടി ചൂണ്ടിക്കാട്ടുന്നതാണ് ഈ നീക്കമെന്ന് ആക്സിസ് ബാങ്ക് ബാങ്കിങ് ഓപറേഷൻസ് ആൻറ് ട്രാൻസ്ഫോർമേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സുബ്രത് മൊഹന്തി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.