- Trending Now:
ബിസിനസ് തുടങ്ങാനുള്ള മറ്റെല്ലാം ഒത്തുവന്നാലും പലരെയും പിന്നോട്ട് വലിക്കുന്നത് പണം എവിടെ നിന്ന് എന്ന ആശയക്കുഴപ്പമാണ്.സ്വന്തം ബിസിനസ് തുടങ്ങാനന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രൊജക്ടുകള്‍ക്ക് കീഴില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.ബാങ്കുകളും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കു വേണ്ടിയും മിതമായ പലിശനിരക്കില്‍ ലോണ്‍ അനുവദിക്കുന്നുണ്ട്.ഇവ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തിയാല്‍ ബിസിനസിനു ആവശ്യമായ പണത്തെ കുറിച്ചോര്‍ത്തുള്ള ആവലാതി വേണ്ട.
സ്വയം തൊഴില്‍ സംരംഭങ്ങള്‍ നമ്മുടെ നാട്ടില്‍ സൂക്ഷ,ചെറുകിട,ഇടത്തരം രീതികളില്‍ ആരംഭിക്കാം.സ്റ്റാന്‍ഡ് അപ് ഇന്ത്യ സ്‌കീം,പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയും പോലെ നിരവധി സ്‌കീമുകള്‍ ഇത്തരം എംഎസ്എംഇകളെ സഹായിക്കാന്‍ നിലവിലുണ്ട്.ഇത്തരത്തില്‍ അധികം അറിയപ്പെടാത്ത കേരള സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള ഒരു പദ്ധതിയാണ് ആശ സ്‌കീം.എന്താണ് ആശ സ്‌കീം എന്ന് തുടര്‍ന്ന് വായിക്കാം.
കരകൗശല മേഖലയില്‍ യൂണിറ്റ് തുടങ്ങുന്നതിനായി സ്ഥിര നിക്ഷേപത്തിന്റെ 40 ശതമാനം വരെ അതായത് പരമാവധി 2 ലക്ഷം രൂപ വരെ ഗ്രാന്‍ നല്‍കുന്ന പദ്ധതിയാണ് ആശ സ്‌കീം.
പ്രധാനമായും കരകൗശല മേഖലയിലെ വിദഗ്ധര്‍ക്ക് ആവശ്യമായ ധനസഹായങ്ങള്‍ നല്‍കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് ആശ(അസിസ്റ്റന്റ്‌സ് സ്‌കീം ഫോര്‍ ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസാന്‍സ്).
വനിതകള്‍ക്കും എസ്.സി/എസ്.ടിക്കും യുവസംരംഭകര്‍ക്കും സ്ഥിരമൂലധനത്തിന്റെ 50 ശതമാനം പരമാവധി 3 ലക്ഷം രൂപ വരെയും അല്ലാത്ത സംരംഭകര്‍ക്ക് സ്ഥിര മൂലധനത്തിന്റെ 40 ശതമാനം പരമാവധി 2 ലക്ഷം രൂപവരെയുമാണ് ധനസഹായം ലഭിക്കുന്നത്.
ആശ സ്‌കീമിന്റെ ലക്ഷ്യങ്ങള്‍
(1) കരകൗശല മേഖലയിലെ വിദഗ്ധര്‍ക്ക് ചെറുകിട വ്യവസായ സംരഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്കുക.
(2) അര്‍ഹരായ കരകൗശല വിദഗ്ധര്‍ക്ക് കാലതാമസം കൂടാതെ സാമ്പത്തിക സഹായമെത്തിക്കുന്നു.
(3) വനിതകള്‍ക്കും എസ്.സി/എസ്റ്റി, യുവസംരംഭകര്‍ക്കും സ്ഥിരമൂലധനത്തിന്റെ 50% ചിലവ്/ 3 ലക്ഷം രൂപ വരെയും അല്ലാത്ത സംരഭകര്‍ക്ക് സ്ഥിര മൂലധനത്തിന്റെ 40% ചിലവ്/ 2 ലക്ഷം രൂപയുമാണ് ധനസഹായം.
(4) സ്ഥിര മൂലധനത്തില് പണിശാലയുടെ നിര്‍മ്മാണ പണിയായുധങ്ങള്‍, മറ്റ് യന്ത്ര സാമഗ്രികള്‍, അനുബന്ധ ഉപകരണങ്ങള്‍, വൈദ്യൂതീകരണം, ഉത്പന്ന മാത്യക തയ്യാറാക്കുന്ന ചിലവ്, സാങ്കേതിക വിദ്യയ്ക്കു ചിലവാകുന്ന തുക മുതലായവ ഉള്‍പ്പെടുന്നു.
(5) സ്ഥിര മൂലധന നിക്ഷേപം അവകാശപ്പെടുന്നതിന് നിശ്ചിത മാത്യകയിലുള്ള അപേക്ഷാഫോറത്തില് ബില്ലുകള്, വൗച്ചറുകള്, ഇന്വോയസുകള്,അസ്സസ്‌മെന്റുകള് എന്നിവയുടെ പകര്പ്പുകളോടൊപ്പം ഹാജരാക്കേണ്ടതാണ്.
(6) അപേക്ഷകള് സുരഭി, കെല്പാം, എച്ച്.ഡി.സി.കെ ലിമിറ്റഡ്, കെഎസ്.ബി.സി, കാഡ്‌കോ എന്നിവയിലേതെങ്കിലുമൊന്നില് നിന്നുള്ള കരകൗശല വിദഗ്ദന് എന്ന തിരിച്ചറിയല്‍ ്കാര്‍ഡ് ഉള്ള ആളായിരിക്കണം.
(7) ഈ ധനസഹായത്തിന് അപേക്ഷാ ഫീസുണ്ടായിരിക്കുന്നതല്ല.
(8) ബാങ്കുകള്‍ വഴി മാത്രമേ ഈ തുക നല്‍കുകയുള്ളൂ. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര് ആണ് ഈ ധനസഹായം അനുവദിക്കുന്ന അധികാരി.
ഈ പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗരേഖയും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള വിവരങ്ങളും വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിന്റെ http://www.industry.kerala.gov.in/index.php/schemes/asha എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.