- Trending Now:
ഓരോ മാസവും സമ്പാദിക്കുന്നതിന് അനുസരിച്ച് ഒരു ചെറിയ തുക എല്ലാ മാസവും കരുതലോടെ സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.ഭാവിയിലേക്കോ അല്ലെങ്കില്‍ വളരെ ആക്‌സമികമായോ ഉണ്ടാക്കുന്ന പ്രതിസന്ധികളില്‍ സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍ ഇത്തരം ചെറിയ സേവിംഗ്‌സുകള്‍ക്ക് ഒരു പരിധിവരെ സാധിക്കും.
പ്രധാനമായും ഇത്തരം ചെറുനിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വും സ്ഥിരമായ ആദായവും പ്രതീക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കാം.ബാങ്ക് സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടും. സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങളുടെ പക്കലുള്ള തുക ഒന്നിച്ച് ഒരു നിശ്ചിത കാലയളവുകളിലേക്ക് ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒറ്റത്തവണ നിക്ഷേപത്തിനായി വലിയ തുക കൈയ്യില്‍ ഇല്ലാത്തവര്‍ക്കായി ആശ്രയിക്കാവുന്ന മികച്ച നിക്ഷേപ രീതിയാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍.എന്താണ് ഇതുകൊണ്ടുള്ള നേട്ടമെന്ന് നമുക്ക് നോക്കിയാലോ ?
ഓരോ മാസവും ഒരു നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുകയാണ് റെക്കറിംഗ് നിക്ഷേപങ്ങളില്‍ ചെയ്യുന്നത്. ബാങ്കുകളില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും.
ആക്‌സസിസ് ബാങ്ക്,കാനറ,ലക്ഷമി വിലാസ് ബാങ്ക് എന്നിവയാണ് കേരളത്തില്‍ റെക്കറിംഗ് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആകര്‍ഷകമായ ഓഫറുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്നത്.ആക്സിസ് ബാങ്ക് റെക്കറിംഗ് നിക്ഷേപങ്ങളില്‍ ഒരോ മാസവും ഏറ്റവും കുറഞ്ഞത് 500 രൂപ വീതം നിക്ഷേപിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. 6 മാസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവുകളിലേക്കാണ് ആക്സിസ് ബാങ്ക് റെക്കറിംഗ് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. 7.5 ശതമാനമാണ് നിക്ഷേപത്തിന്മേല്‍ ആക്സിസ് ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശ നിരക്കും ലഭിക്കും.ഇതുപോലെ ആകര്‍ഷകമായ ഓഫറുകള്‍ ആണ് മറ്റ് രണ്ട് ബാങ്കുകളും നിക്ഷേപകര്‍ക്ക് മുന്നില്‍ വെയ്ക്കുന്നത്.
റെക്കറിങ് നിക്ഷേപങ്ങളില്‍ കീഴില്‍ നിശ്ചിത കാലയളവുകളില്‍ നിശ്ചിത തുക വീതമാണ് നിക്ഷേപം നടത്തുന്നത് എന്നതിനാല്‍ നിക്ഷേപത്തില്‍ നിന്നിം ലഭിക്കുന്ന വരുമാനം കുറയും. ഒപ്പം നിക്ഷേപിക്കുന്ന തുക, നിക്ഷേപ കാലയളവ് എന്നിവയ്ക്കനുസരിച്ചു പലിശ നിരക്ക് വ്യത്യാസമുണ്ടായിരിക്കും. ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കാണു വാഗ്ദാനം ചെയ്യുന്നത്. അത്യാവശ്യം വന്നാല്‍ നിക്ഷേപിച്ച തുകയില്‍നിന്നു നിശ്ചിത ശതമാനം വായ്പയായി ലഭിക്കും. എന്നാല്‍ വായ്പയ്ക്കു നിക്ഷേപ പലിശയെക്കാള്‍ ഉയര്‍ന്ന പലിശ ഈടാക്കും.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നിങ്ങള്‍ക്ക് വേണമെങ്കില്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാം. 5 വര്‍ഷത്തെ നിക്ഷേപത്തിന് ഇവിടെ നിങ്ങള്‍ക്ക് 5.8 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.സ്ഥിര നിക്ഷേപത്തെ പോലെ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഇടത്തരക്കാര്‍ക്ക് തങ്ങളുടെ സേവിംഗ്‌സ് സൂക്ഷിക്കാന്‍ റെക്കറിംഗ് മികച്ച വഴി തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.