- Trending Now:
സംരംഭകര്‍ക്ക് ആശ്വാസമായി സര്‍ക്കാരും അനവധി പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്
ക്ഷീര മേഖല കേരളത്തിലെ പ്രധാന വരുമാന സ്രോതസാണ്. അതിനാല്‍ തന്നെ യുവാക്കളടക്കം നിരവധി പേര്‍ ക്ഷീര സംരംഭങ്ങള്‍ ആരംഭിക്കാറുണ്ട. ഇത്തരം സംരംഭകര്‍ക്ക് ആശ്വാസമായി സര്‍ക്കാരും അനവധി പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. ഇത്തരത്തില്‍ ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിനായി ക്ഷീര വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികളിലേക്ക് അപേക്ഷിക്കാനുള്ള അവസരമിതാ.
വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറി ഫാമിനുള്ള അടിസ്ഥാന ആധുനിക സൗകര്യ വികസനത്തിനുള്ള ധനസഹായം, രണ്ട് ക്ഷീര സംഘങ്ങള്‍ക്കുള്ള വൈക്കോല്‍ ബെയിലിംഗും സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ധനസഹായം, ഒരു ക്ഷീര സംഘത്തിന് പാരമ്പര്യേതര കാലത്തീറ്റ നിര്‍മ്മാണ യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഒക്ടോബര്‍ 30 നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് ക്ഷീര വികസന സര്‍വീസ് യൂണിറ്റില്‍ ലഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.