- Trending Now:
ചിറ്റൂർ ജി.എച്ച്.എസ്.എസ് സ്കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് (മലയാളം മീഡിയം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ ആറിന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഫോൺ: 04923-222540
സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ അഗ്രികൾചർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നവംബർ ആറിന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വി.എച്ച്.എസ്.ഇ. ഓഫീസിൽ നടക്കും.
കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ സീനിയർ ഫിസിക്സ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം നാളെ (നവംബർ നാല്) രാവിലെ 10.30ന് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. ഫോൺ: 0483 2796850.
ജില്ലയിലെ മലമ്പുഴ, ചിറ്റൂർ, കൊല്ലങ്കോട്, അഗളി ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 89 ദിവസമാണ് നിയമന കാലാവധി. താത്പര്യമുള്ളവർ ഡിഗ്രി സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം എത്തണം. വെറ്ററിനറി സയൻസ് ബിരുധദാരികളായ തൊഴിൽരഹിതർക്ക് മുൻഗണന. 44,020 രൂപയാണ് ഹോണറേറിയം. താത്പര്യമുള്ളവർ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറിൽ നവംബർ ആറിന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2520297.
താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേയ്ക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കോഴ്സ് വിജയിച്ചവരും ഇന്ത്യൻ നഴ്സിങ് അസോസിയേഷൻ രജിസ്ട്രേഷനുമുള്ളവരായിരിക്കണം.
ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 അധ്യയനവർഷം കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം, ബി.എഡ് യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്. പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയും അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയവുമായിരിക്കും പ്രവർത്തി സമയം. ശമ്പളം മണിക്കൂറിന് 500 രൂപ (ഒരു വിഷയത്തിന് ഒരു മാസം പരമാവധി 8000 രൂപ വരെ). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ -9446136807, 0484-2998101.
കെ.ആർ.ഡബ്യു.എസ്.എ ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ പ്രോജക്ട് കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷിക്കാൻ അവസരം. സിവിൽ എഞ്ചിനിയറിംഗ് ബിരുദവും കുടിവെള്ള മേഖലയിൽ പ്രവർത്തന പരിചയവുമുള്ള ഉദ്യോഗാർത്ഥിയെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
തൃശ്ശൂർ ജില്ലയിലെ മാള, പൊയ്യ, പുത്തൻചിറ, അന്നമനട, വെള്ളാങ്ങല്ലൂർ, കുഴൂർ, എളവള്ളി, നടത്തറ എന്നീ പഞ്ചായത്തുകളിലെയോ സമീപ പ്രദേശങ്ങളിലെയോ താമസക്കാർ ആയിരിക്കണം അപേക്ഷകർ. താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം മാള ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നവംബർ 14 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2738566, 8281112278.
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ഐ.സി.ഡി.എസ് പ്രോജക്ടിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികളിൽ അടുത്ത മൂന്നുവർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായ വനിതകൾ ആയിരിക്കണം. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസായവരും ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസാകാത്തവരുമായിരിക്കണം. എസ് സി, എസ് ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് മൂന്നുവർഷത്തെ വയസ്സിളവ് അനുവദിക്കും. പൂരിപ്പിച്ച അപേക്ഷകൾ നവംബർ ഒന്നു മുതൽ 15 വരെ പുഴയ്ക്കൽ ഐസിഡിഎസ് ഓഫീസിൽ നേരിട്ടോ രജിസ്ട്രേഡായി തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ നിന്നും മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ നിന്നും ലഭ്യമാണ്. ഫോൺ: 04872307516, 8281999227.
കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന്റെ പരിധിയിൽ വരുന്ന അവണൂർ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത അപേക്ഷക സി.ഡി.എസ് ഉൾപ്പെടുന്ന പുഴയ്ക്കൽ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം, കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം, അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം, 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31-ന്) പ്രായമുള്ളവർ ആയിരിക്കണം. യോഗ്യരായ അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സി.ഡി.എ സ്സുകളുടെ ശുപാർശയോടുകൂടി നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നവംബർ 6 ന് വൈകീട്ട് 5 വരെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ സ്വീകരിക്കും. പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. പ്രവർത്തിപരിചയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ ലഭ്യമായ അപേക്ഷകളിൽ നിന്നും പ്രവൃത്തിപരിചയം കുറവായ അപേക്ഷകൾ പരിഗണിക്കുന്നതാണ്. യോഗ്യത, പ്രായം, പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ 680 003. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഗവ എൻജിനീയറിങ് കോളേജിൽ 2023 24 അധ്യയന വർഷത്തേക്ക് ട്രേഡസ്മാൻ ഓട്ടോ മൊബൈൽ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ ആറിന് അസൽ പ്രമാണങ്ങളുമായി രാവിലെ 10 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് കേരള പിഎസ്സി നിർദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. geckkd.ac.in
കളമശേരി ഗവ. ഐ.ടി.ഐ ക്യാംപസിൽ പ്രവർത്തിച്ചുവരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (ഗവ. എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസവേതനം ലഭിക്കും. വിഭാഗം: മുസ്ലീം/ഓപ്പൺ. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രിയും ഈ മേഖലയിൽ ഒരു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും ഈ മേഖലയിൽ രണ്ടു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സി (വെൽഡർ) യും ഈ മേഖലയിൽ മൂന്നു വർഷം പ്രവൃത്തിപരിയവും ആണ് യോഗ്യത. യാഗ്യതയുള്ളവർ നവംബർ നാലിനു രാവിലെ 11ന് എ.വി.ടി.എസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 8089789828, 0484-2557275.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.