Sections

ഒരൊറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍; ആദ്യ ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ കമ്പനി

Sunday, Oct 17, 2021
Reported By Admin
car

ഒരൊറ്റ ചാര്‍ജില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എന്നല്ല മംഗലാപുരം വരെ പോയി വരാം

 

ഇലക്ട്രിക് കാറുകളോടുള്ള ഇന്ത്യക്കാരുടെ താല്‍പര്യം കൂടിവരികയാണ്. ഇത് മനസിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാര്‍ കമ്പനികള്‍ അവരുടെ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്ലയുടെ എതിരാളി എന്ന് അറിയപ്പെടുന്ന ഒരു അമേരിക്കന്‍ ഇലക്ട്രിക് വാഹന കമ്പനി ഒറ്റ ചാര്‍ജില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് പോയി തിരിച്ച് വരാന്‍ കഴിയുന്ന ഒരു കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്

ട്രൈറ്റണ്‍ ഇവി മോഡല്‍ എച്ച് (Triton EV)

ടെസ്ലയുടെ പ്രധാന എതിരാളിയായ ട്രൈറ്റണ്‍ ഇവി ഇന്ത്യയില്‍ അതിന്റെ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ പോകുന്നു. ഇതിനായി  തെലങ്കാന സര്‍ക്കാരുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അടുത്തിടെ കമ്പനി അതിന്റെ മോഡല്‍ എച്ച് വെളിപ്പെടുത്തി. തെലങ്കാനയിലെ സഹീരാബാദില്‍ നിര്‍മ്മിക്കുന്ന പ്ലാന്റില്‍ മാത്രമേ കമ്പനി 8 സീറ്റര്‍ എസ്യുവി നിര്‍മ്മിക്കും. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ കാര്‍ ലോഞ്ച് ആയിരിക്കാം ഇത്. 

ഒരൊറ്റ ചാര്‍ജില്‍ 1,000 കിലോമീറ്ററില്‍ കൂടുതല്‍ 

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ട്രൈറ്റണ്‍ ഇവി പറയുന്നത് അതിന്റെ മോഡല്‍ എച്ചിന്റെ നീളം 5.6 മീറ്ററായിരിക്കുമെന്നാണ്. അതായത്, അത് ഒരു വലിയ എസ്യുവി ആയിരിക്കും. 5,663 ലിറ്റര്‍ സ്ഥലമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, 7 ടണ്‍ വരെ ഭാരം വഹിക്കാന്‍ ഇതിന് കഴിയും.

മോഡല്‍ എച്ച് : സവിശേഷതകള്‍

200kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. ഈ രീതിയില്‍, ഒറ്റ ചാര്‍ജില്‍ 1,200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കഴിയും. ആയിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. അത്തരമൊരു സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എന്നല്ല മംഗലാപുരം വരെ പോയി വരാം.

വെറും രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവന്‍ ചാര്‍ജ്ജ്

മോഡല്‍ എച്ച് ബാറ്ററി ഹൈപ്പര്‍ ചാര്‍ജറിന്റെ സൗകര്യത്തോടെ വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനാല്‍ ഹൈപ്പര്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഇത് വെറും 2 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യും. ഇന്ത്യ അതിന്റെ ഒരു പ്രധാന വിപണിയാണെന്ന് ട്രൈറ്റണ്‍ ഇവി പറയുന്നു. അതുകൊണ്ടാണ് അവര്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ ഇവി' ഇവിടെ അവതരിപ്പിക്കുന്നത്. കമ്പനിയുടെ തെലങ്കാന ഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഫാക്ടറിയായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.