- Trending Now:
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്തേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരു പ്രത്യേക വെബ് പേജ് തന്നെ ആമസോണ്‍ തയ്യാറാക്കിയിട്ടുണ്ട്
ഒരു മാസം നീളുന്ന വില്‍പ്പന മഹോത്സവമായ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ആരംഭ തീയ്യതി ഇ കൊമേഴ്സ് ഭീമന്‍ ആമസോണ്‍ പുതുക്കി നിശ്ചയിച്ചു. ഒക്ടോബര്‍ 3ാം തീയ്യതി മുതലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുക എന്ന് കമ്പനി അറിയിച്ചു. നേരത്തേ ഒക്ടോബര്‍ 4 മുതലായിരിക്കും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുക എന്നായിരുന്നു നിശ്ചയിച്ചത്. ഒരു മാസത്തോളം ഈ പ്രത്യേക വില്‍പ്പന നീണ്ടു നില്‍ക്കും.
അതേ സമയം വാള്‍ മാര്‍ട്ടിന്റെ കീഴിലുള്ള ഇ കൊമേഴ്സ് കമ്പനിയായ ഫ്ളിപ്പ് കാര്‍ട്ടും ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിന്റെ തീയ്യതിയില്‍ മാറ്റം വരുത്തിയിരുന്നു. ഒക്ടോബര്‍ 3 മുതല്‍ ഒക്ടോബര്‍ 10 വരെയായിരുന്നു നേരത്തേ ഫ്ളിപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സ് തീയ്യതികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീടത് ഒക്ടോബര്‍ 7 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണന പ്ലാറ്റ്ഫോമുകളായ ഇരു കമ്പനികളും തമ്മില്‍ കടുത്ത മത്സരമാണ് തുടരുന്നത്. ഫ്ളിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയസ് 8 ദിവസത്തേക്കാണെങ്കില്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒരു മാസം നീണ്ടു നില്‍ക്കും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്തേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരു പ്രത്യേക വെബ് പേജ് തന്നെ ആമസോണ്‍ തയ്യാറാക്കിയിട്ടുണ്ട്.
വിവിധ മോഡല്‍ മൊബൈല്‍ ഫോണുകള്‍, ആക്സസറികള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയ്ലില്‍ ലഭ്യമാകും. കൂടാതെ ആമസോണ്‍ ഉത്പന്നങ്ങളായ ഇക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ എന്നിവ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വാങ്ങിക്കുവാന്‍ സാധിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവ ഉപയോഗിച്ച് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയ്‌ലില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ആമസോണ്‍ നല്‍കും. കൂടാതെ 'സ്പെഷ്യല്‍ പ്രൈം ഫ്രൈഡേ' സെയ്‌ലില്‍ അധിക ക്യാഷ്ബാക്ക് ഓഫറുകള്‍, വിപുലീകരിച്ച നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, അധിക വാറന്റികള്‍ എന്നിവയുമുണ്ടാകും.
ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഭാഷകളില്‍ ഷോപ്പിംഗ് നടത്താന്‍ കൂടുതല്‍ ഇന്ത്യന്‍ ഭാഷകളില്‍ ആമസോണ്‍ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി. അടുത്തിടെ ബംഗാളി, മറാത്തി ഭാഷകളും പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കി. ഈ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളും ആമസോണില്‍ ലഭ്യമാണ്. കമ്പനി അതിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റ് വഴിയുള്ള ഷോപ്പിങ്ങില്‍ ഹിന്ദി ഭാഷക്കുള്ള പിന്തുണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.