- Trending Now:
കോവിഡ് പകര്‍ച്ചവ്യാധിക്കാലത്ത് രാജ്യത്ത് പ്രതിസന്ധിയിലായിരിക്കുകയാണ് ഒരുവിധം ബിസിനസുകള്‍ ഒക്കെ.പല സാധനങ്ങളും കിട്ടാനില്ല,ലഭ്യമായവയ്ക്ക് വന്‍ വിലയും.ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അലുമിനിയത്തിന്റെ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി നിര്‍മ്മാതാക്കള്‍.
അലുമിനിയത്തിന് 100 രൂപയിലേറെ ഉയര്‍ന്നതോടെ കിലോയ്കക്് 390 രൂപയെന്ന നിലയിലെത്തി.പ്രളയത്തിനും കോവിഡിനും പിന്നാലെ തകര്‍ച്ച നേരിടുന്ന നിര്‍മ്മാണ മേഖലയില്‍ കനത്ത ആഘാതമാണ് അലുമിനിയത്തിന്റെ വില ഉയര്‍ന്നത് വഴിയുണ്ടാകുന്നത്.
അലുമിനിയം ഫാബ്രിക്കേഷന്‍ ഉല്‍പന്നങ്ങള്‍ക്ക് വില കുതിക്കുകയാണ്. ആഗോള ഉല്‍പാദനത്തിലെ കുറവും അന്തര്‍ദേശീയ തലത്തിലെ ഉപഭോഗവുമാണ് വിലവര്‍ദ്ധനക്കിടയാക്കുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലെ നാല്‍കോ എന്ന വിപണി വിലനിയന്ത്രണ കമ്പനിയുടെ ദിനംപ്രതിയുള്ള വിലക്കയറ്റം ഈ വ്യവസായത്തെ അടിമുടി അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതായി വ്യാപാരികള്‍ പറയുന്നു.രാജ്യത്ത് അലുമിനിയം കമ്പനികള്‍ വില നിശ്ചയിക്കുന്നത് നാല്‍കോയെ ആശ്രയിച്ചാണ്.
ആദായം നേടാന്‍ പോസ്റ്റ് ഓഫീസ് അവസരമൊരുക്കുന്നു; ഫ്രാഞ്ചൈസി തുടങ്ങുവല്ലെ ?
... Read More
രാജ്യത്തിനുള്ളില്‍ മാത്രമല്ല അന്തരാഷ്ട്ര വിപണിയിലും അലുമിനിയം വില കുത്തനെ ഉയരുകയാണ്.നിലവില്‍ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3000 ഡോളറാണ് ടണ്ണിന് നല്‍കേണ്ടിവരുന്നത്.
സ്റ്റീലിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ലോഹമായ അലുമിനിയത്തിന്റെ വില 2021ന്റെ തുടക്കം മുതല്‍ തന്നെ ക്രമാധീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.എന്നാല്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ വലിയ തോതിലാണ് വില ഉയരുന്നത്.
ഈ വര്‍ഷം അലുമിനിയം വില ഏകദേശം 50 ശതമാനം ഉയര്‍ന്നു.പാക്കേജിംഗ്, നിര്‍മ്മാണം, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ബിയര്‍ ക്യാനുകള്‍ പോലുള്ള ഉത്പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും ആവശ്യകത ഉയരുന്നു. ഓട്ടോമൊബൈല്‍ വ്യവസായം കാറുകളുടെ ഭാരം കുറയ്ക്കാന്‍ അലുമിനിയത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ലോഹത്തിന് സ്റ്റീലിനേക്കാള്‍ 65 ശതമാനം ഭാരം കുറവായതിനാല്‍ ഉയര്‍ന്ന ഇന്ധനക്ഷമത കൈവരിക്കുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധി സമയത്ത് പോലും വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയ ഇലക്ട്രിക് വാഹനങ്ങളിലും ഇത് കൂടുതലായി ഉപയോഗിക്കുന്നു.
ഫ്രാഞ്ചൈസി മികച്ച ബിസിനസ് ആശയം; പക്ഷെ തുടങ്ങും മുന്‍പ് ശ്രദ്ധിക്കണം
... Read More
ആഗോളതലത്തിലും അതിനൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നിര്‍മ്മാണ മേഖല പൂര്‍ണമായും നിശ്ചലമാകുന്ന സ്ഥിതിയിലേക്കാണ് പോക്കെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.