- Trending Now:
വീഡിയോ സ്ട്രീമിങ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ എയര്‍ടെല്‍ ഐക്യു വീഡിയോ വഴി സാധിക്കും
പുതിയ വീഡിയോ പ്ലാറ്റ്‌ഫോം സര്‍വീസുമായി ഭാരതി എയര്‍ടെല്‍. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഭാവിയില്‍ വീഡിയോ സ്ട്രീമിങ് രംഗത്ത് വരാനിരിക്കുന്ന ഡിമാന്റ് പരിഗണിച്ചാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്. എയര്‍ടെല്‍ ഐക്യു വീഡിയോ എന്ന വീഡിയോ പ്ലാറ്റ്‌ഫോം സര്‍വീസ് എയര്‍ടെലിന്റെ ഇന്‍-ഹൗസ് എന്‍ജിനീയറിങ് ടീമാണ് വികസിപ്പിച്ചത്.
വീഡിയോ സ്ട്രീമിങ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ എയര്‍ടെല്‍ ഐക്യു വീഡിയോ വഴി സാധിക്കും. വെബ് ഡെവലപ്മെന്റ്, കണ്ടന്റ് ഹോസ്റ്റിങ്, ക്യൂറേഷന്‍, ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഐക്യു വീഡിയോയിലുണ്ട്. എയര്‍ടെലിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമില്‍ ഹോസ്റ്റ് ചെയ്ത് തങ്ങളുടെ ഒടിടിയിലൂടെ കമ്പനികള്‍ക്ക് വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ സാധിക്കും.
ഇ-കൊമേഴ്സ് മേഖലയിലെ വന്‍ സാധ്യത; ചെറുനഗരങ്ങളിലേയ്ക്കും വിതരണം ലക്ഷ്യമിട്ട് കമ്പനികള്‍... Read More
ഇന്ത്യന്‍ ഒടിടി വിപണിക്ക് ഇപ്പോള്‍ 1.5 ബില്യണ്‍ ഡോളറിന്റെ വലിപ്പമാണുള്ളത്. എന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 12.5 ബില്യണ്‍ ഡോളര്‍ വലിപ്പമാര്‍ജ്ജിക്കും. ഇത് രണ്ട്, മൂന്ന്, നാല് തലങ്ങളിലെ നഗരങ്ങളിലായിരിക്കും വന്‍ വികാസമാര്‍ജ്ജിക്കുകയെന്നും ആര്‍ബിഎസ്എ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. പ്രാദേശിക തലത്തില്‍ ഒടിടികള്‍ അവരുടെ കണ്ടന്റ് വളരുന്നതിനനുസരിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാനാവുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമുകളെയാണ് തേടുന്നത്.
പ്രാദേശിക ടിവി ചാനലുകളടക്കം തങ്ങളുടെ ഉള്ളടക്കം ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനാല്‍ തന്നെ ഐക്യു വീഡിയോ വഴി ഈ വിപണിയിലെ തുടക്കക്കാരെന്ന നിലയില്‍ കൂടുതല്‍ വിശ്വാസ്യതയും പിന്തുണയും ആര്‍ജ്ജിക്കാനാവുമെന്നും എയര്‍ടെല്‍ കണക്കു കൂട്ടുന്നുണ്ട്. ഐക്യു വീഡിയോയിലൂടെ കൂടുതല്‍ കണ്ടന്റ് സ്റ്റാര്‍ട്ട്അപ്പുകളുടെ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളുടെ ഫോബ്സ് പട്ടികയില്‍ റിലയന്‍സും... Read More
വ്യത്യസ്ത ചാനലുകള്‍ക്കായി ഒന്നിലധികം ആശയവിനിമയ പ്ലാറ്റ്ഫോമുകള്‍ വേണമെന്ന നിലവിലെ സ്ഥിതി എയര്‍ടെല്‍ ഐക്യു മാറ്റും. ബിസിനസുകള്‍ക്ക് അവരുടെ ആപ്ലിക്കേഷനുകളില്‍ വോയ്‌സ്, എസ്എംഎസ്, ഐവിആര്‍, വീഡിയോ തുടങ്ങിയ ആശയവിനിമയ സേവനങ്ങള്‍ ഡെസ്‌ക്ടോപ്പിലും മൊബൈലിലുമുള്ള ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളില്‍ ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ കൂട്ടിച്ചേര്‍ക്കാനാകുമെന്നാണ് ഇതില്‍ നിന്നുള്ള പ്രധാന നേട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.