Sections

താലിബാന്‍ തകര്‍ത്തത് അഫ്ഗാനെ മാത്രമല്ല; വലഞ്ഞ് ബേക്കറി ഹോട്ടല്‍ നടത്തിപ്പുകാര്‍

Friday, Aug 27, 2021
Reported By admin
Afghanistan crisis

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധിക്രമം; ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിലച്ചതോടെ പ്രതിസന്ധിയിലായി വ്യാപാരികള്‍
 

 

അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുക്കുകയും അവിടുത്തെ സ്ഥിതി ഗതികള്‍ മോശമാകുകയും ചെയ്തതോടെ കേരളത്തിലെ ഹോട്ടല്‍ ബേക്കറി ബിസിനസുകാര്‍ നട്ടം തിരിഞ്ഞ അവസ്ഥയിലാണ് എന്താണെന്നല്ലേ ?

കായം,ബിരിയാണി ജീരകം എന്നിവയ്ക്കും കിസ്മിസ് ഉണക്കമുന്തിരി,ബദാം,പിസ്റ്റാഷിയോ,ഫീഗ്,ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സുകളുടെയും ക്ഷാമം എങ്ങനെ മറികടക്കുമെന്ന അങ്കലാപ്പിലാണ് ഇവിടുത്തെ ബേക്കറ്റി നടത്തിപ്പുകാരും ഹോട്ടല്‍ ഉടമകളും ഒക്കെ.താലിബാന്‍ അധിനിവേശം ശക്തമായപ്പോഴേ ഇവയില്‍ പല വസ്തുക്കളുടെയും ലഭ്യത കുറഞ്ഞിട്ടുണ്ട്

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായമയായ സാര്‍കില്‍ ഉള്‍പ്പെട്ട അവികസിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് 2011 മുതല്‍ ഒഴിവാക്കിയിരുന്നു.അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മുകളില്‍ പറഞ്ഞ പല ഉത്പന്നങ്ങളും വലിയ തോതില്‍ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.അഫ്ഗാനില്‍ നിലവില്‍ സംഭരിച്ചിരിക്കുന്ന ഡ്രൈഫ്രൂട്ട്‌സും കായവും ഒന്നും അവിടുത്തെ ബാങ്കിംഗ്,കസ്റ്റംസ് മേഖല നിലച്ചതോടെ കയറ്റി അയയ്ക്കാന്‍ ആകാത്ത സ്ഥിതിയിലാണ്.

നമ്മുടെ രാജ്യത്ത് ഡ്രൈഫ്രൂട്ട്‌സ് ഇറക്കുമതിയില്‍ 75 ശതമാനവും അഫ്ഗാനില്‍ നിന്നാണ്.കായം പൂര്‍ണമായും അഫ്ഗാനെ ആണ് ആശ്രയിക്കുന്നതെന്ന് പറയേണ്ടി വരും.കണക്ക് അനുസരിച്ച് 1500 ടണ്ണിലേറെ കായം ഇറക്കുമതി ചെയ്യുന്നുണ്ട്.ഈ ഇനത്തില്‍ മാത്രം 1000 കോടിയോളം രൂപയുടെ ഇടപാടാണ് നടക്കുന്നത്.ഗുണമേന്മയും ഇറക്കുമതി തീരുവ ഇളവും ആണ് വ്യാപാരികളെ അഫ്ഗാന്‍ ഉത്പന്നങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.

കഴിഞ്ഞ 20 കൊല്ലത്തിനിടെ അഫ്ഗാനിസ്ഥാനുമായുള്‌ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം കുതിച്ചുയരുകയാണ്.ഇറക്കുമതിയും കയറ്റുമതിയും വര്‍ദ്ധിച്ചതോടൈ 2019-2020ല്‍ 1.5 ബില്യണ്‍ ഡോളറിന്റെ വ്യാപാരം ആണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്.ഡ്രാം ഫ്രൂട്ട്‌സ്,കായം,ജീരകം പോലുള്ളവ ഇന്ത്യയിലേക്കെത്തുമ്പോള്‍ ഇവിടെ നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ്,മെഡിക്കല്‍ ഉപകരണങ്ങള്‍,വസ്ത്രങ്ങള്‍,കമ്പ്വൂട്ടറുകള്‍,സിമ്മന്റ്,പഞ്ചസാര,സിന്തറ്റിക് ഫൈബര്‍,ഹാര്‍ഡ്വെയര്‍ മെറ്റീരിയലുകള്‍ എന്നിവയാണ് കയറ്റി അയയ്ക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഇടപെടല്‍ കാരണം ചെറുകിട ബിസിനസുകള്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്.മിക്ക ബാങ്കുകളും അടഞ്ഞുകിടക്കുന്നു.എടിഎമ്മുകളില്‍ പണ വിതരണം തടസ്സമായി.സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ട നിലയിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.