Sections

സൗരതേജസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

Thursday, Nov 25, 2021
Reported By admin
solar plant

25 വര്‍ഷത്തേക്കുള്ള പദ്ധതി പരിപാലനവും കെഎസ്ഇബിയ്ക്കാണ്

 


അനര്‍ട്ട് മുഖേന ഗാര്‍ഹീക ആവശ്യങ്ങള്‍ക്ക് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ആരംഭിച്ച സൗര തേജസ്സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.കെഎസ്ഇബിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി മുന്‍പ് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിച്ചിരുന്നു.

75 കെഡബ്ല്യുപി ശേഷിയുള്ള ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റിന് വേണ്ടി കെഎസ്ഇബി 40 ലക്ഷം രൂപയാണ് ചെലവാക്കിയത്.25 വര്‍ഷത്തേക്കുള്ള പദ്ധതി പരിപാലനവും കെഎസ്ഇബിയ്ക്കാണ്.ഈ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം 1 ലക്ഷത്തി എണ്ണായിരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും.

സമാനമായ രീതിയില്‍ സൗര പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കാണ് പുതിയ അവസരം.രണ്ട് കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.buymysun.com ലൂടെ അപേക്ഷിക്കണം. രണ്ട് മുതല്‍ മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും മൂന്ന്കിലോവാട്ടിന് മുകളിലുള്ളവയ്ക്ക് 20 ശതമാനം സബ്‌സീഡിയും ലഭിക്കും. രജിസ്ട്രേഷന്‍ മുന്‍ഗണനാ ക്രമത്തിലാണ് സബ്സിഡി നല്‍കുക.

സൗരോര്‍ജ്ജമുള്‍പ്പെടെയുള്ളമേഖലയില്‍ നിന്നുള്ള ഊര്‍ജ്ജ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനായി അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ ഗവണ്മെന്റ് വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.ഊര്‍ജ്ജ കേരള മിഷന്‍ പദ്ധതിയിലൂടെ 2021 ഓടെ 1000 മെഗാവാട്ട്‌സൗരവൈദ്യുതി എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.കൂടുതല്‍ വിവരങ്ങള്‍ക്കായി ഡയറക്ടര്‍,അനര്‍ട്ട്,പിഎംജി ലോ കോളേജ് റോഡ്,വികാസ് ഭവന്‍ തിരുവനന്തപുരം 33 എന്നി വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.