- Trending Now:
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് എസ്‌ഐപി.ഒരു നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഇത്.നിക്ഷേപകന് അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്ഐപി തീയതി, സ്‌കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്.
എസ്‌ഐപികളില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഏതൊക്കെ തരം സ്‌കീമുകളാണ് തെരഞ്ഞെടുക്കേണ്ടതെന്ന ആശയക്കുഴപ്പം ഉണ്ടായേക്കാം. ആകര്‍ഷണീയമായ പലവിധ സ്‌കീമുകള്‍ എസ്‌ഐപികളില്‍ ലഭ്യമാണ്. സിംഗിള്‍ എസ്‌ഐപിയായും രണ്ടു മൂന്ന് മ്യൂച്വല്‍ ഫണ്ടുകളുടെ എസ്‌ഐപികളായും ഒരേ മ്യൂച്വല്‍ ഫണ്ടിന്റെ രണ്ടുമൂന്ന് എസ്‌ഐപികളായും ഒക്കെ നിക്ഷേപം നടത്താന്‍ സാധിക്കും.
ഇക്വിറ്റി ഹൈബ്രിഡ് അഥവാ ബാലന്‍സ്ഡ് ഫണ്ടിലും എസ്ഐപി ചേരാം. ഒരേ ഒരു തരത്തിലുള്ള എസ്ഐപി ചെയ്യുന്നതിന് പകരം നിങ്ങളുടെ ഓരോ ഉദ്ദേശ്യങ്ങള്‍ക്ക് ഓരോ എസ്ഐപി നിക്ഷേപം നടത്തുന്നതാണ് നല്ലത്.ഇതാകുമ്പോള്‍ അന്തിമമായി നമുക്ക് നല്ല ഒരു തുക സമാഹരിക്കാനാവും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങാന്‍ വേണ്ട ഡോക്യുമെന്റുകള്‍ തന്നെയാണ് എസ്ഐപി തുടങ്ങാനും വേണ്ടത്. പ്രത്യേക ചെലവുകളൊന്നും എസ്ഐപിക്ക് അധികമായി വരില്ല. മ്യൂച്വല്‍ ഫണ്ട് അഡൈ്വസര്‍മാര്‍ ധാരാളമുണ്ട്. നിങ്ങളുടെ നിര്‍ദേശമനുസരിച്ച് നല്ല സ്‌കീമുകള്‍ അവര്‍ നിങ്ങള്‍ക്കായി സെലക്റ്റ് ചെയ്തുതരും.
എസ്ഐപി ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണെന്ന് തെറ്റിദ്ധരിക്കരുത്ഇത് ശരിക്കും ഒരു നിക്ഷേപ രീതിയാണ്. നിങ്ങള്‍ക്കിഷ്ടമുള്ള ഒരു ഫണ്ടിലോ സ്‌കീമിലോ നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗ്ഗമാണ് എസ്‌ഐപി.
എസ്ഐപിയുടെ പണം ചെക്കുകള്‍ മുഖേനയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളില്‍ നിന്ന് വാങ്ങുക. എസ്ഐപി തുടങ്ങുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോമിനൊപ്പം ആദ്യത്തെ ഇന്‍സ്റ്റാള്‍മെന്റിന്റെ ചെക്കും കൊടുക്കണം. എന്നാല്‍ ഇപ്പോള്‍ ഓട്ടോ ഡെബിറ്റ് ഫോം അഥവാ നാഷ് മാന്‍ഡേറ്റ് ഫോം മുഖേന നിങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ നിന്നും ഓരോ മാസവും ഓട്ടോമാറ്റിക്കായി എസ്ഐപിയിലേക്ക് പണം ട്രാന്‍സ്ഫര്‍ ആകുന്നതിനായി അനുവാദം കൊടുക്കാവുന്നതാണ്. ബാങ്കില്‍ നിന്ന് എസ്ഐപിയിലേക്കുള്ള പണം പിന്‍വലിക്കല്‍ നിര്‍ത്തണമെന്ന് തോന്നുമ്പോള്‍ രേഖാമൂലമുള്ള മറ്റൊരു അപേക്ഷയിലൂടെ ഇത് നിര്‍ത്താവുന്നതുമാണ്.
തുടര്‍ച്ചയായി മൂന്ന് തവണ പണം അടവ് മുടക്കിയാല്‍ എസ്ഐപി റദ്ദാക്കപ്പെടും. നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് അതിന്റെ അറിയിപ്പ് തരും. എങ്കിലും അപേക്ഷ നല്‍കി പുതിയൊരു എസ്ഐപി ചേരാവുന്നതാണ്.വ്യക്തിപരമായ നിക്ഷേപങ്ങളെ, പ്രത്യേകിച്ച് ശമ്പള വരുമാനക്കാരെ ഉദ്ദേശിച്ചുള്ളതാണ് എസ്ഐപിയെങ്കിലും ഗൗരവതരമായ സേവിംഗ്സിന് പ്രാധാന്യം കൊടുക്കുന്ന ആര്‍ക്കും ഇതില്‍ ചേരാവുന്നതാണ്.
സാധാരണ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ക്ലോസ് ചെയ്യുന്നതുപോലെ സരളമായി തന്നെ എസ്‌ഐപികളും ക്ലോസ് ചെയ്യാം. ട്രാന്‍സാക്ഷന് അപേക്ഷ കൊടുത്തതിന്റെ മൂന്നാമത്തെ പ്രവര്‍ത്തി ദിനം എക്കൗണ്ടില്‍ പണം ലഭിക്കും.
സിംഗിള്‍ ഹോള്‍ഡിംഗ്, ജോയന്റ് ഹോള്‍ഡിംഗ്, നോമിനി എന്നിങ്ങനെ മൂന്ന് തരത്തില്‍ എസ്‌ഐപികള്‍ ചേരാന്‍ സാധിക്കും. സിംഗിള്‍ ഹോള്‍ഡിംഗിള്‍ ഒരു വ്യക്തിയുടെ മാത്രം പേരിലായിരിക്കും എസ്ഐപി. ഇതിലേക്ക് ഒരു നോമിനിയെയും ആഡ് ചെയ്യാം. ഹോള്‍ഡര്‍ക്ക് മരണം സംഭവിച്ചാല്‍ നോമിനിയുടെ എക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. നോമിനിയുടെ കെവൈസി വിവരങ്ങള്‍ അപ്പോള്‍ കൊടുക്കണം. ജോയന്റ് ഹോള്‍ഡിംഗില്‍ മൂന്നുനാലു പേര്‍ക്ക് ഒരുമിച്ച് ചേരാം.ഇതില്‍ ഫസ്റ്റ് ഹോള്‍ഡറുടെ എക്കൗണ്ടില്‍ നിന്നാകും പണം എസ്ഐപിയിലേക്ക് എടുക്കപ്പെടുക. എസ്ഐപി ക്ലോസ് ആയിക്കഴിഞ്ഞാല്‍ പണം വരുന്നതും ഫസ്റ്റ് ഹോള്‍ഡറുടെ എക്കൗണ്ടിലേക്കായിരിക്കും.
ഏതൊരു സാധാരണക്കാര്‍ക്കും ചേരാന്‍ പറ്റിയ നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. എളുപ്പം ചേരാന്‍ സാധിക്കും, ചെറിയ തുകയ്ക്കും ചേരാനാകും തുടങ്ങിയ ഗുണങ്ങളുണ്ട്. എങ്കിലും മ്യൂച്വല്‍ ഫണ്ടുകളുടെ സാധ്യത വേണ്ടവിധം നാം പ്രയോജനപ്പെടുത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.