- Trending Now:
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബർ 30-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിൻറെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബർ 30-ലെ കണക്കുകൾ പ്രകാരം ഫണ്ടിൻറെ 69 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലാണ്. 18 ശതമാനം സ്മോൾ ക്യാപ് കമ്പനികളിലും.
ചോളമണ്ഡലം ഇൻവെസ്റ്റ്മെൻറ് ആൻറ് ഫിനാൻസ്, ശ്രീരാം ഫിനാൻസ്, ഫെഡറൽ ബാങ്ക്, എപിഎൽ അപ്പോളോ ട്യൂബ്സ്, ഭാരത് ഫോർജ്, പോളികാബ് ഇന്ത്യ, ട്യൂബ് ഇൻവെസ്റ്റ്മെൻറ്സ് ഓഫ് ഇന്ത്യ, കോഫോർജ്, ആസ്ട്രൽ, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് പദ്ധതി ഏറ്റവും കൂടുതൽ നിക്ഷേപിച്ചിട്ടുള്ള കമ്പനികൾ. ഇടത്തരം കമ്പനികളുടെ വളർച്ചാ സാധ്യതകളിൽ നിന്നു നേട്ടമുണ്ടാക്കാൻ നിക്ഷേപകരെ സഹായിക്കുകയാണ് ഫണ്ടിൻറെ നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.