- Trending Now:
യുട്യൂബിൽ ഷോർട് വിഡിയോകള്‍ കൂടെ വന്നതോടെ കാഴ്ചക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ ഇന്ത്യയിൽ കണ്ടന്റ് ക്രിയറ്റേഴ്സിന്റെ എണ്ണവും കൂടുതലാണ്. വിവിധ തരത്തിലുള്ള കണ്ടന്റുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ കുറഞ്ഞത് 8 കോടി പേരെങ്കിലും ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇവരില്‍ ഏകദേശം 1.5 ലക്ഷം പേര്‍ക്കു മാത്രമാണ് കണ്ടെന്റ് ക്രിയേഷന്‍ വഴി വരുമാനം ലഭിക്കുന്നതെന്നും കാലാറി ക്യാപ്പിറ്റലിനെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതിമാസം 16,000 രൂപ മുതൽ 200,000 രൂപ വരെ പണം ലഭിക്കുന്ന 1.5 ലക്ഷം കണ്ടന്റ് ക്രിയേറ്റേഴ്സ് ഇന്ത്യയിൽ ഉണ്ട് എന്നാണ് കണക്കുകളിൽ പറയുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി 200,000 രൂപ വരെ ഇവർക്ക് വരുമാനവും ലഭിക്കുന്നുണ്ട്. അവര്‍ക്ക് എത്ര കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ സാധിച്ചു എന്നതിനെ ആശ്രയിച്ചും അവരില്‍ എത്ര പേരുടെ ശ്രദ്ധ എത്രത്തോളം നേരം പിടിച്ചു നിർത്താനായി തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വരുമാനം ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.