- Trending Now:
ചെറുപ്പകാലത്തെ കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ നമ്മളൊക്കെ വലിയ ശ്രദ്ധനല്‍കാറുണ്ട് മികച്ച സാമ്പത്തിക അച്ചടക്കം കുഞ്ഞുനാളിലെ ശീലിക്കുന്നവര്‍ക്ക് തങ്ങളുടെ സമ്പത്ത് വളര്‍ത്താനും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും സാധിക്കും.ഇതാ ഇനി പറയുന്നത് കുഞ്ഞ് സമ്പാദ്യത്തില്‍ നിന്ന് കോടികളുടെ വീട് വാങ്ങുന്ന ആറ് വയസുകാരിയെ കുറിച്ചാണ്.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള റൂബി തന്റെ പോക്കറ്റ് മണിയില്‍ നിന്നാണ് സ്വന്തം വീട് സ്വന്തമാക്കിയിരിക്കുന്നത്.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹോം ബയര്‍ എന്ന റെക്കോര്‍ഡ് ഇപ്പോള്‍ റൂബിക്കാണ്.
2000 ഡോളര്‍ വീതമാണ് റൂബിയും സഹോദരങ്ങളും പോക്കറ്റ് മണിയായി ശേഖരിച്ചത്.
റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ കൂടിയായ അച്ഛന്റെ സഹായത്തോടെയാണ് വീട് വാങ്ങിയതെങ്കിലും ഇതിനായി പണം കണ്ടെത്തിയത് റൂബി തന്നെയായിരുന്നു. മെല്‍ബണില്‍ തന്നെയാണ് പണി പൂര്‍ത്തിയാകാനുള്ള വീടും സ്ഥലവും കുട്ടികള്‍ സ്വന്തമാക്കിയത്. 10 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വില ഉയരാനിടയുള്ള സ്ഥലത്ത് തന്നെയാണ് ഈ വീട്.
കുഞ്ഞുന്നാള്‍ മുതല്‍ പണം സൂക്ഷിക്കാന്‍ പഠിപ്പിക്കുകയും പോക്കറ്റ് മണി നല്‍കുകയും ചെയ്ത് അച്ഛനാണ് തന്നില്‍ സമ്പാദ്യശീലം വളര്‍ത്തിയത് എന്ന് റൂബി പറയുന്നു.അച്ഛനമ്മമാരെ വീട്ടു ജോലികള്‍ക്ക് സഹായിച്ചും അച്ഛന്റെ പുസ്തകങ്ങള്‍ പാക്ക് ചെയ്ത് നല്‍കിയും ഒക്കെയാണ് റൂബി അധിക പണം കണ്ടെത്തിയത്.
ജീവിതത്തില്‍ സമ്പാദ്യശീലം വളരാന്‍ ചെറുപ്പത്തിലെ ശ്രദ്ധിക്കണം എന്ന് പറയുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.