ഷവോമിയുടെ എല്ലാ മോഡലുകളിലും, ഓപ്പോയുടെ 14 മോഡലുകളിലും 5ജി ലഭിക്കും
പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ ഐഫോണുകളില്‍ ഉടന്‍ ലഭിക്കില്ല.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ മാസം പകുതിയോടെയാണ് മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ 5ജി ലഭിച്ചു തുടങ്ങുക. നിലവില്‍, സാംസംഗിന്റെ 27 മോഡലുകളില്‍ 5ജി സേവനം ലഭ്യമാണ്.നവംബര്‍ ആദ്യവാരത്തോടുകൂടി ആപ്പിള്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കുന്നതാണ്. അതിനുശേഷം മാത്രമാണ് ആപ്പിളിന്റെ ഉപകരണങ്ങളില്‍ എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ പിന്തുണയ്ക്കുക. അതിനാല്‍, ഡിസംബര്‍ പകുതിയോടെ മാത്രമാണ് ഐഫോണുകളില്‍ 5ജി സേവനം ലഭിച്ചു തുടങ്ങുകയുള്ളൂ.

5ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണം... Read More
നവംബര്‍ 10 നും 12 നും ഇടയിലാണ് എല്ലാ 5ജി സ്മാര്‍ട്ട്‌ഫോണുകളിലും 5ജി സേവനങ്ങള്‍ ലഭിക്കുക. വണ്‍പ്ലസിന്റെ 5ജി ലഭിക്കുന്ന 17 മോഡലുകളിലും, വിവോയുടെ എല്ലാം 34 മോഡലുകളിലും, റിയല്‍ മിയുടെ എല്ലാ 34 മോഡലുകളിലും 5ജി ലഭിക്കുന്നതാണ്. കൂടാതെ, ഷവോമിയുടെ എല്ലാ 33 മോഡലുകളിലും, ഓപ്പോയുടെ 14 മോഡലുകളിലും 5ജി ലഭിക്കും', ഭാരതി എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.