Sections

5 ജി തയാറെടുപ്പുകള്‍ അതിവേഗത്തില്‍

Friday, Aug 19, 2022
Reported By MANU KILIMANOOR
5G launching

ഈ മാസം തന്നെ 5ജി ആരംഭിക്കുമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്

രാജ്യത്ത് 5ജി ലോഞ്ചിനായി തയാറെടുക്കാന്‍ ടെലികോം കമ്പനികളോട് കേന്ദ്രം. ലേലത്തില്‍ വിളിച്ച 5ജി സ്‌പെക്ട്രം (റേഡി യോ തരംഗം) കമ്പനികള്‍ക്ക് കേന്ദ്രം അനുവദിച്ചു. ഇതു സംബന്ധിച്ച കത്ത് കമ്പനികള്‍ക്ക് കൈമാറി. ഇതോടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രധാന നടപടികളെല്ലാം പൂര്‍ത്തിയായി. സ്‌പെക്ട്രത്തിന്റെ ആദ്യ ഗഡുവായി റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി ഡേറ്റ നെറ്റ് വര്‍ക്‌സ് എന്നിവയില്‍ നിന്ന് 17,876 കോടി രൂപയാണ് കേന്ദ്രത്തിനു ലഭിച്ചത്.ഈ മാസം തന്നെ 5ജി ആരംഭിക്കുമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്.ആദ്യമായാണ് പണമടച്ച അതേ തീയ്യതിയില്‍ തന്നെ സര്‍ക്കാര്‍ സ്‌പെക്ട്രം അനുവ ദിക്കുന്നത്. ഇത്രയും വേഗമേറിയ നടപടികള്‍ 30 വര്‍ഷത്തെ എന്റെ അനുഭവത്തില്‍ ആദ്യമാണെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.