- Trending Now:
5ജി സേവനങ്ങള്‍ അധികം വൈകാതെ തന്നെ ഇന്ത്യയില്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ എയര്‍ടെല്‍ 5ജി സേവനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4ജിയേക്കാള്‍ പത്തിരട്ടി വേഗതയായിരുക്കും 5ജിക്ക് ഉണ്ടാകുക. 5ജി പിന്തുണയുള്ള ഉപകരണങ്ങളില്‍ മാത്രമേ 5ജി നെറ്റ് വര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.
ഇപ്പോള്‍ ഇറങ്ങുന്ന പല സ്മാര്‍ട്ട്‌ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാല്‍ എല്ലാവരുടെയും ഫോണില്‍ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. നിങ്ങളുടെ ഫോണില്‍ 5ജി കണക്റ്റിവിറ്റി ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം
ഫോണില്‍ 5 ജി സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാന്‍ എളുപ്പമാണ്.വാങ്ങിയ ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുന്നതാണ് ഏളുപ്പമുള്ള കാര്യം. വിശ്വസനീയമായ ടെക്ക് വെബ്സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ എന്തെല്ലാം ആണെന്ന വിവരങ്ങള്‍ ഉണ്ടാവും.
ആന്‍ഡ്രോയിഡ് ഫോണ്‍ സെറ്റിങ്സില്‍ സിം ആന്‍ഡ് നെറ്റ്വര്‍ക്ക്‌സ് സൈറ്റിങ്സ് സന്ദര്‍ശിച്ചാല്‍ പ്രിഫേര്‍ഡ് നെറ്റ്വര്‍ക്ക് ടൈപ്പ് ഓപ്ഷനില്‍ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാം. ഫോണില്‍ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ 5ജി കാണിക്കുകയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകള്‍ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.നിലവില്‍ ലഭ്യമായ 4ജി സിമ്മുകള്‍ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. 3ജിയില്‍നിന്ന് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തത് പോലെ സിംകാര്‍ഡ് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടി വരില്ല. അത് ആവശ്യമെങ്കില്‍ അതാത് ടെലികോം സേവന ദാതാക്കള്‍ അറിയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.