- Trending Now:
2027 അവസാനത്തോടെ ഇന്ത്യയിലെ മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകളുടെ ഏകദേശം 39% 5ജി ആയിരിക്കും ഉണ്ടാവുക
ഇന്ത്യയില്‍ എംബിയുടെ കാലം കഴിയാറായി, വരാനിരിക്കുന്നത് ജിബിയുടെ കാലഘട്ടം. ഇന്ത്യയിലെ കണക്ടിവിറ്റികളില്‍ 68% ഉപഭോക്താക്കളും 4ജി യൂസ് ചെയ്യുന്നവരാണ്. എന്നാല്‍ 2027 ഓടെ ഇത് 55% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കണക്കുകള്‍ അനുസരിച്ച് 2027 ല്‍ 700 ദശലക്ഷം സബ്‌സ്‌ക്രിപ്ഷനുകളായി കുറയുമെന്നും 5ജി ലോഞ്ച് ചെയ്തതിനു ശേഷം വരിക്കാര്‍ കൂട്ടത്തോടെ അങ്ങോട്ട് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2027-ഓടെ രാജ്യത്തെ നെറ്റ് വര്‍ക്ക് സബ്‌സ്‌ക്രിപ്ഷനുകളില്‍ 40% 5ജി ആകുമെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍, 2027 ആകുമ്പോഴേക്കും 5G എല്ലാ സബ്സ്‌ക്രിപ്ഷനുകളുടെയും പകുതിയോളം വരുമെന്നും 4.4 ബില്യണ്‍ സബ്സ്‌ക്രിപ്ഷനുകളില്‍ ഒന്നാമതായിരിക്കും ഇതെന്നും എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും അപ്‌ഡേറ്റഡ് ആയതും പരക്കെ ഉപയോഗിക്കുന്നതും 4ജി കണക്ടിവിറ്റിയാണ്. ഇന്ത്യയിലെ കണക്ടിവിറ്റികളില്‍ 68% ഉപഭോക്താക്കളും 4ജി യൂസ് ചെയ്യുന്നവരാണ്. എന്നാല്‍ 2027 ഓടെ ഇത് 55% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കണക്കുകള്‍ അനുസരിച്ച് 2027 ല്‍ 700 ദശലക്ഷം സബ്‌സ്‌ക്രിപ്ഷനുകളായി കുറയുമെന്നും 5ജി ലോഞ്ച് ചെയ്തതിനു ശേഷം വരിക്കാര്‍ കൂട്ടത്തോടെ അങ്ങോട്ട് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് 5ജി നെറ്റ്വര്‍ക്കുകളുടെ വാണിജ്യ ഔദ്യോഗിക പ്രഖ്യാപനം 2022-ന്റെ രണ്ടാം പകുതിയില്‍ ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇത് കുറച്ചു കൂടി മെച്ചപ്പെട്ട മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സംവിധാനമായിരിക്കും ഉപഭോക്താക്കള്‍ക്ക് നല്‍കുക. 2027 അവസാനത്തോടെ ഇന്ത്യയിലെ മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകളുടെ ഏകദേശം 39% 5ജി ആയിരിക്കും ഉണ്ടാവുക.
2021-നും 2027-നും ഇടയില്‍ ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഡാറ്റാ ട്രാഫിക്ക് 4 മടങ്ങ് വര്‍ദ്ധിക്കുമെന്ന് എറിക്‌സണ്‍, നെറ്റ്വര്‍ക്ക് എവല്യൂഷന്‍, എസ് ഇ എ , ഓഷ്യാനിയ ഇന്ത്യ എന്നിവയുടെ തലവന്‍ ഡോക്ടര്‍ തിയോവ് സെങ് പറഞ്ഞു. സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണവും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന സമയത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തി വരുന്നത്. ശരാശരി കണക്കുകളെടുക്കുമ്പോള്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം 2021-ല്‍ പ്രതിമാസം 20GB-ല്‍ നിന്ന് 2027-ല്‍ പ്രതിമാസം 50GB-ലേക്ക് വളരുമെന്ന് പ്രതീക്ഷിക്കുന്നതെന്നും തിയോവ് സെങ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.