Sections

കേരളത്തിൽ ഒന്നാകെ തരംഗമായി 5ജി

Tuesday, Jan 24, 2023
Reported By admin
5g

ഇന്ന് മുതൽ അധിക ചിലവുകളില്ലാതെ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം


റിലയൻസ് ജിയോ 50 നഗരങ്ങളിലായി ട്രൂ 5G സേവനങ്ങളുടെ എക്കാലത്തെയും വലിയ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ 184 നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇപ്പോൾ ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കുന്നു. ഈ നഗരങ്ങളിൽ മിക്കയിടത്തും 5G സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി റിലയൻസ് ജിയോ മാറി.

കേരളത്തിൽ ആലപ്പുഴ ടൗണിലും ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ എത്തി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ 12 പ്രധാന നഗരങ്ങളിൽ എത്തിക്കഴിഞ്ഞു - കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലായി .ട്രൂ 5G സേവനങ്ങൾ അനുസ്യുതം ഉപഭോക്താക്കളിലേക്കെത്തി ക്കഴിഞ്ഞു. ഇതോടെ ജിയോയുടെ 5 G സേവനങ്ങൾ ത്തിയിരിക്കുന്നതു 17 സംസ്ഥാനങ്ങളിലെയും യൂണിയൻ ടെറിറ്റോറികളിലെയുമായി 50 നഗരങ്ങളിൽ.ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് ജിയോ വെൽക്കം ഓഫറിലൂടെ ഇന്ന് മുതൽ അധിക ചിലവുകളില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം.

മൊത്തം 184 നഗരങ്ങളായി. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും 5G സേവനങ്ങളുടെ ഏറ്റവും വലിയ റോളൗട്ടുകളിൽ ഒന്നാണിത്.17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50 അധിക നഗരങ്ങളിൽ ജിയോ ട്രൂ 5G സേവനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ജിയോ അധികൃതർ വ്യക്തമാക്കുന്നു. പുതിയ വർഷമായ 2023-ൽ ഓരോ ജിയോ ഉപയോക്താവും ജിയോ ട്രൂ 5G സാങ്കേതികവിദ്യയുടെ പരിവർത്തന ആനുകൂല്യങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള ട്രൂ 5G റോളൗട്ടിന്റെ വേഗതയും തീവ്രതയും ഞങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ജിയോ വക്താവ് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.