Sections

ഇഷ്ടദാനത്തിന് ഇനി ബന്ധുത്വ സര്‍ട്ടിഫിക്കറ്റും വേണം ഇല്ലെങ്കില്‍ 50,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി

Monday, Nov 21, 2022
Reported By MANU KILIMANOOR

ഔദ്യോഗികമായി ഉത്തരവൊന്നും ഇല്ലെങ്കിലും വിചിത്രമായ തീരുമാനം നടപ്പാക്കാന്‍ സബ് രജിസ്ട്രാര്‍മാര്‍ ആധാരം എഴുത്തുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്

മാതാപിതാക്കള്‍ മക്കള്‍ക്ക് ഭൂമി ഇഷ്ടദാനം നല്‍കുന്നതിന് ഇനി മക്കളെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൂടി വേണം. മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഇഷ്ടദാനം/ധനനിശ്ചയം ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ വിലയുള്ള വസ്തുവിന് ആയിരം രൂപയുടെ മുദ്രപത്രവും 5000 രൂപ രജിസ്ട്രേഷന്‍ ഫീസുമാണ് നിലവില്‍ ഈടാക്കുന്നത്.ഇത്തരത്തില്‍ ഭൂമി നല്‍കുമ്പോള്‍ ആധാരത്തില്‍ മക്കളെന്നും പേരക്കുട്ടിയെന്നും സഹോദരങ്ങളെന്നും സൂചിപ്പിച്ചാല്‍ മതിയായിരുന്നു. പുതിയ പരിഷ്‌കാരപ്രകാരം ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍നിന്ന് വാങ്ങി നല്‍കണം.

ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം വിലയുള്ള ഭൂമിക്ക് 6,000ന് പകരം 50,000 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടിവരും.ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവൊന്നും ഇല്ലെങ്കിലും വിചിത്രമായ തീരുമാനം നടപ്പാക്കാന്‍ സബ് രജിസ്ട്രാര്‍മാര്‍ ആധാരം എഴുത്തുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് അവരോ മറ്റുള്ളവരോ അറിയാതെ ആധാരം രജിസ്റ്റര്‍ ചെയ്യുന്ന രീതി സംസ്ഥാനത്ത് നിലവിലുണ്ട്. കുടുംബ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തങ്ങളുടെ മരണാനന്തരം മാത്രം ഇക്കാര്യം പുറത്തുവിട്ടാല്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്നവരുമുണ്ട്. പുതിയ പരിഷ്‌കാരം പ്രകാരം ഇതെല്ലാം ഇനി ഇല്ലാതാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.