- Trending Now:
യഥാർത്ഥ ജയിൽ അനുഭവം അറിയാൻ വിനോദസഞ്ചാരികൾക്ക് താമസസൗകര്യം നൽകുന്നതിനായി മുൻ ജയിലിന്റെ ഒരു പ്രദേശം ഇപ്പോൾ നവീകരിക്കുകയാണ്
വിനോദ സഞ്ചാരികൾക്കായി നിരവധി പദ്ധതികൾ വിവിധ സംസ്ഥാനങ്ങൾ ആവിഷ്ക്കരിക്കാറുണ്ട്. എന്നാൽ ജയിൽ ടൂറിസത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടാൽ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. ജയിലിൽ കിടക്കുന്നവരെല്ലാം കുറ്റവാളികൾ അല്ലല്ലോ… നിരവധി മഹാന്മാർ ജയിലിൽ കിടന്നിട്ടുള്ളവരാണ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സർക്കാർ, തടവിലാക്കപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ജയിൽ ടൂറിസം ആരംഭിച്ചിരിക്കുകയാണ്. ജയിലിൽ ഒരു ദിവസം കിടക്കാൻ 500 രൂപയാണ്.
യഥാർത്ഥ ജയിൽ അനുഭവം അറിയാൻ വിനോദസഞ്ചാരികൾക്ക് താമസസൗകര്യം നൽകുന്നതിനായി മുൻ ജയിലിന്റെ ഒരു പ്രദേശം ഇപ്പോൾ നവീകരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഹൽദ്വാനി ജയിൽ 1903-ൽ നിർമ്മിച്ചതാണ്. അതിൽ ആറ് സ്റ്റാഫ് ക്വാർട്ടേഴ്‌സുകളുള്ള പഴയ ആയുധപ്പുരയും, ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അതാണ് നിലവിൽ “ജയിൽ അതിഥികളെ” സ്വീകരിക്കാൻ ഉപയോഗിക്കുന്നത്. ഈ “ടൂറിസ്റ്റ് തടവുകാർക്ക്” ജയിൽ യൂണിഫോമും ജയിൽ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണവും നൽകുന്നതെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ് ഈ ജയിൽ വിശേഷങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.