- Trending Now:
സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാന്‍ സാധിക്കുമ്പോഴാണ് സുഖകരമായ ഭാവി ജീവിതം പ്രാപ്തമാകുന്നത്.സുരക്ഷിത നിക്ഷേപം, അതാണ് കെഎസ്എഫ്ഇ ചിട്ടികള്‍ നല്‍കുന്ന ഉറപ്പ്.ഹ്രസ്വകാല ഡിവിഷ്ണല്‍ ചിട്ടികളാകുമ്പോള്‍ നിക്ഷേപകര്‍ക്ക് താത്പര്യം കൂടും. ഇത്തരത്തിലുള്ള ഒരു ചിട്ടിയാണ് 2 വര്‍ഷം കൊണ്ട് 5 ലക്ഷം ലഭിക്കുന്ന നിക്ഷേപക പദ്ധതി.
കെഎസ്എഫ്ഇ ഹ്രസ്വകാല ചിട്ടികളുടെ കാലാവധി 25 മാസം മുതല്‍ 60 മാസം വരെയാണ്. 25 മാസ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ കെഎസ്എഫ്ഇ ഹ്രസ്വകാല ചിട്ടിയുടെ മാസ അടവ് 20,000 രൂപയാണ്. 2 വര്‍ഷവും 1 മാസവുമുള്ള ഈ ചിട്ടിയില്‍ നിന്ന് 5 ലക്ഷം രൂപ ലഭിക്കും. ചിട്ടിയില്‍ 30 ശതമാനം വരെ കുറച്ച് വിളിക്കാന്‍ സാധിക്കും. 30 ശതമാനം വരെ വിളിച്ചെടുത്താല്‍ 3.5 ലക്ഷം രൂപവരെ നേടാന്‍ സാധിക്കും.
30 ശതമാനം കിഴിവില്‍ പോകുന്ന മാസങ്ങളില്‍ മറ്റ് നിക്ഷേപകര്‍ക്ക് 5,000 രൂപ വീതം ലാഭ വിഹിതം ലഭിക്കും. അതുകൊണ്ട് തന്നെ മാസത്തില്‍ 15,000 രൂപ അടച്ചാല്‍ മതിയാകും. ഓരോ മാസത്തിലും ചിട്ടി എത്ര ശതമാനം കിഴിവില്‍ ലേലത്തില്‍ പോയി എന്നതിനെ അടിസ്ഥാനമാക്കിയാണ് മാസ അടവ് ക്രമീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.