Sections

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍ക്ക് 4.44 കോടി

Thursday, Nov 03, 2022
Reported By admin
critical care unit ,kerala government

അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് സമയ ബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം

 

സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും ക്രിറ്റിക്കൽ കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കൽ കോളേജ് 77.89 ലക്ഷം, തൃശൂർ മെഡിക്കൽ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കൽ കോളേജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അത്യാഹിത വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തമാക്കുന്നത്. നിലവിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകളുള്ള മെഡിക്കൽ കോളേജുകളിൽ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കൽ കോളേജുകളിൽ അവ സജ്ജമാക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ടീമിനെ നിയോഗിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് സമയ ബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2 ചെസ്റ്റ് വൈബ്രേറ്റർ, ഹാൻഡ് ഹെൽഡ് എക്കോ മെഷീൻ, ട്രാൻസ്പോർട്ട് വെന്റിലേറ്റർ, 30 സിറിഞ്ച് പമ്പ്, ട്രാൻസ്പോർട്ട് മോണിറ്റർ, 2 പേഷ്യന്റ് വാമർ, ഹാൻഡ് ഹെൽഡ് ഡോപ്ലർ മെഷീൻ, 2 ഇലക്ട്രിക്കൽ പേഷ്യന്റ് ലിഫ്റ്റ്, പോർട്ടബിൾ ട്രാൻസ് ക്രേന്യൽ ഡോപ്ലർ, യുഎസ്ജി മെഷീൻ തുടങ്ങിയ അത്യാധുനിക മെഷീനുകൾ വാങ്ങാൻ തുക അനുവദിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ എക്മോ, 2 ഫ്ളക്സിബിൾ വീഡിയോ ബ്രോങ്കോസ്കോപ്പ്, ചാനൽ ഇഇജി, ഹൈ എൻഡ് പേഷ്യന്റ് മോണിറ്റർ, ആലപ്പുഴ മെഡിക്കൽ കോളേജിൽ 2 വെന്റിലേറ്റർ, 1 ഐസിയു വെന്റിലേറ്റർ, വീഡിയോ ലാരിന്ഗോസ്കോപ്പ്, എബിജി അനലൈസർ, എക്സ്റേ വ്യൂവിങ് ലോബി, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ വിത്ത് കളർ ഡോപ്ലർ, തൃശൂർ മെഡിക്കൽ കോളേജിൽ ട്രോമ ആന്റ് ക്രിറ്റിക്കൽ കെയറിനായി എംആർഐ-സിടി കൺസോൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ സിആർആർടി മെഷീൻ, പോർട്ടബിൾ ആർഒ പ്ലാന്റ്, പോർട്ടബിൾ ഡയാലിസിസ് മെഷീൻ, മൾട്ടിപാര മോണിറ്റർ, വീഡിയോ ലാരിന്ഗോസ്കോപ്പ്, യുഎസ്ജി മെഷീൻ വിത്ത് എക്കോ പ്രോബ് എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.