Sections

360 വൺ ഫ്‌ളെക്‌സിക്യാപ് ഫണ്ട് അവതരിപ്പിച്ചു

Monday, Jun 19, 2023
Reported By Admin
360 One

360 വൺ ഫ്ളെക്സിക്യാപ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫറിനു തുടക്കമായി


കൊച്ചി: മുൻപ് ഐഐഎഫ്എൽ അസറ്റ് മാനേജുമെൻറ് എന്ന് അറിയപ്പെട്ടിരുന്ന 360 വൺ അസറ്റ് മാനേജുമെൻറിൻറെ 360 വൺ ഫ്ളെക്സിക്യാപ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫറിനു തുടക്കമായി. 26 ജൂൺ വരെ നീണ്ടു നിൽക്കുന്ന പുതിയ ഫണ്ട് ഓഫറിൽ കുറഞ്ഞത് 1000 രൂപയും തുടർന്ന് ഓരോ രൂപയുടെ മടങ്ങുകളും നിക്ഷേപിക്കാം. ജൂലൈ ആറു മുതൽ തിരിച്ചു വാങ്ങലിനും വീണ്ടും വിൽപനയ്ക്കും ലഭ്യമാകും.

ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്മോൾക്യാപ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിക്ഷേപിക്കുന്ന ഓപൺ എൻഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയാണിത്. വിവിധ പദ്ധതികളിൽ നിക്ഷേപിക്കാനും ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കാനും ഉദ്ദേശിക്കുന്നവർക്ക് ഗുണകരമായ പദ്ധതിയാണിത്.

വൈവിധ്യവൽക്കരണത്തിനും വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അനുയോജ്യമായ പദ്ധതിയാണിതെന്നും ഇന്ത്യയുടെ വികസിക്കുന്ന ജിഡിപിയും ഓഹരി മേഖലയും പ്രയോജനപ്പെടുത്താനാവും വിധം രൂപകൽപന ചെയ്ത പദ്ധതിയാണിതെന്നും 360 വൺ അസറ്റ് സഹസ്ഥാപകനും സിഐഒയുമായ അനൂപ് മഹേശ്വരി പറഞ്ഞു.

മയൂർ പട്ടേലാണ് പദ്ധതിയുടെ ഫണ്ട് മാനേജർ. 360 വൺ ഫോകസ്ഡ് ഇക്വിറ്റി പദ്ധതിയുടെ ഫണ്ട് മാനേജറുംഅദ്ദേഹമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.