Sections

360 വൺ ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ട് അവതരിപ്പിച്ചു

Monday, Sep 04, 2023
Reported By Admin
360 ONE Asset

കൊച്ചി: 360 വൺ അസറ്റ് മാനേജ്മെൻറിൻറെ ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ടിൻറെ പുതിയ ഫണ്ട് ഓഫർ സെപ്റ്റംബർ 4 മുതൽ 18 വരെ നടത്തും. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഒക്ടോബർ മൂന്നു മുതൽ തുടർ വിൽപനയ്ക്കും തിരിച്ചു വാങ്ങലിനും അവസരമുണ്ടാകും.

ഓഹരികളിലും സ്ഥിര വരുമാന ആസ്തികളിലും ഒരേ ഫണ്ടിലൂടെ നിക്ഷേപം നടത്തുകയാണ് പദ്ധതിയുടെ സവിശേഷത. വളർച്ചയും സ്ഥിരതയും സംയോജിപ്പിച്ച് നിക്ഷേപകർക്ക് വൈവിധ്യവൽകൃത അവസരങ്ങൾ ഇതിലൂടെ ലഭ്യമാക്കും.

പരമ്പരാഗത സ്ഥിര നിക്ഷേപ പദ്ധതികളേക്കാൾ മികച്ച നികുതി നേട്ടങ്ങളും ഇതിലൂടെ നേടാനാവും. നഷ്ടസാധ്യതകളെ മറികടന്നുള്ള നേട്ടങ്ങൾ കൈവരിക്കുകയും ഈ പദ്ധതിയിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതായി 360 വൺ അസറ്റ് സഹസ്ഥാപകനും സിഐഒയുമായ അനൂപ് മഹേശ്വരി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.