- Trending Now:
മൂവായിരത്തിലേറെ തൊഴിലവസരങ്ങള്‍ ഒരുക്കി ഐ. ടി. ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി. പതിനേഴിന് ആരംഭിച്ച വെര്‍ച്വല്‍ ജോബ് ഫെയര്‍ റജിസ്ട്രേഷന്‍ നാളെ സമാപിക്കും. മുന്‍നിര ബഹുരാഷ്ട്ര ഐ.ടി. കമ്പനികളില്‍ ഉള്‍പ്പടെയാണ് അവസരം തുറക്കുന്നത്. ക്വസ്റ്റ് ഗ്ലോബൽ, ടാറ്റാ എൽഎക്സി, യു എസ് ടി, എച്ച് & ആർ, സൺടെക്, അലയൻസ്, യു എൽ ടി എസ് തുടങ്ങിയ മുൻ നിര കമ്പനികൾ ഉൾപ്പെടെ 100ഇൽ അധികം ഐ ടി കമ്പനികളുടെ 2000 ഇൽ പരം തൊഴിൽ അവസരങ്ങളാണ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിന്നും കൊച്ചി ഇൻഫോപാർക്കിൽ നിന്നും കോഴിക്കോട് സൈബർ പാർക്കിൽ നിന്നും നിലവിൽ ജോബ് ഫെയറിലേക്കു രജിസ്റ്റർ ചെയ്തത്.
ഐ ടി ജോലികൾക്കു മാത്രമായാണ് ജോബ് ഫെയർ. ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ ഈ പദ്ധതി ഈ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കും കമ്പനികൾക്കും സൗജന്യമാണ്. കെഡിഐഎസ്സിയുമായി സഹകരിച്ചാണ് പരിപാടി. കോവിഡിന് ശേഷം ഐ.ടി മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ തുറക്കും. 17 ന് ആരംഭിച്ച ജോബ് ഫെയർ റജിസ്ട്രേഷന്‍ 21 ന് അവസാനിക്കും. jobs.prathidhwani.org എന്നതാണ് വിലാസം. നൂറിലേറെ മുൻനിര ബഹുരാഷ്ട്ര കമ്പനിളിലായി മൂവായിരത്തിലേറെ തൊഴിൽ അവസരങ്ങളാണ് തുറക്കുന്നത്.
കേരളത്തിലെ മാത്രമല്ല ബാംഗ്ലൂർ,ചെന്നൈ, ഹൈദരാബാദ്, പൂണെ തുടങ്ങിയ പ്രധാനപ്പെട്ട ഐ ടി ഹബ്ബുകളിലുള്ള ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന മലയാളികളും അല്ലാത്തവരും കേരളത്തിൽ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നുണ്ട്. അവരെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ജോബ് ഫെയർ. കേരളത്തിൽ ഐ ടി മേഖലയ്ക്കായി മാത്രം സംഘടിപ്പിക്കുന്ന ആദ്യ വിർച്വൽ ജോബ് ഫെയർ ആണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.