- Trending Now:
കൊച്ചി: കൊച്ചിൻ കോർപ്പറേഷനും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും(എഎംഎഐ), ആര്യ വൈദ്യ ഫാർമസി(കോയമ്പത്തൂർ)യുമായി സഹകരിച്ച് രണ്ടാമത് ആയുർവേദിയം എക്‌സ്‌പോ, എറണാകുളം ടൗൺ ഹാളിൽ ജനുവരി 26, 27 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ എക്സ്പോ ഉദ്ഘാടനം ചെയ്യും. എഎംഎഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.സി അജിത്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കുമെന്ന് എറണാകുളം പ്രസ്‌ക്ലബ്ബിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ എഎംഎഐ പ്രതിനിധികൾ അറിയിച്ചു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(എഎംഎഐ) എറണാകുളം ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ആയുർവേദീയം 2024ന്റെ സംഘാടനത്തിൽ ലയൺസ്സ് ക്ലബ്ബും വൈസ്‌മെൻ ഇന്റർനാഷണലും പങ്കാളികളാണ്. വിപുലമായ മെഡിക്കൽ ക്യാമ്പും, എക്‌സിബിഷനുമാണ് ഇതോടനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കൽ ക്യാമ്പ് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെയും എക്സിബിഷൻ രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെയുമാണ് നടക്കുക.
വാതരോഗങ്ങൾ, ബാലരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ്, ഗൈനക്കോളജി, കോസ്‌മെറ്റോളജി നേത്രചികിത്സ, ത്വക് രോഗങ്ങൾ, പൈൽസ്, ഫിസ്റ്റുല, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, മൂത്രാശയ രോഗങ്ങൾ, വന്ധ്യത, പ്രമേഹം, ജീവിതശൈലീ രോഗങ്ങൾ തുടങ്ങി 15-ലേറെ സ്‌പെഷ്യാലിറ്റികളിൽ 50ലേറെ വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മരുന്നുകൾ സൗജന്യമായിരിക്കും. കൂടാതെ പ്രമേഹ രോഗികൾക്ക് ചെയ്യുന്ന വിപിടി പരിശോധനയും( ഡോക്ടറുടെ നിർദേശപ്രകാരം മാത്രം), അസ്ഥി സാന്ദ്രത നിർണ്ണയിക്കുന്ന ബിഎംഡി പരിശോധനയും, സ്‌കിൻ, ഹെയർ അനാലിസ്സിസ്സ് എന്നിവ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.
രജിസ്‌ട്രേഷനായി 8281033677, 9497287108, 9946663112 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്നും എഎംഎഐ വ്യക്തമാക്കി.
ആയുർവേദീയം-2024 ജോയിന്റ് കൺവീനർ ഡോ. ടോമി തോമസ്, ജനറൽ കൺവീനർ ഡോ. ഹരീഷ് വാരിയർ, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ. ജിൻഷിദ് സദാശിവൻ, എഎംഎഐ എറണാകുളം ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. എലിസബത്ത് മാത്യു, ജോയിന്റ് കൺവീനർ ഡോ. അനുപ്രിയ അജിത്ത് എന്നിവർ എറണാകുളം പ്രസ്‌ക്ലബ്ബിൽ പത്രസമ്മേളനത്തിനിടെ.
ഇതോടൊപ്പം ആയുർവേദ കോളേജുകളുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ എക്‌സിബിഷനും, നാഗാർജുനയുമായി സഹകരിച്ചുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഹെൽത്തി ഫുഡ് എന്നുള്ള ആശയം മുൻനിർത്തി മില്ലറ്റ്‌സ് പ്രദർശനവും, വിപണനവും ഉണ്ടായിരിക്കുന്നതാണ്. വിവിധതരം ആയുർവേദ കോസ്‌മെറ്റോളജി ഉൽപ്പന്നങ്ങളുടെയും വെറ്റിനറി ആയുർവേദ മരുന്നുകളുടെയും പ്രദർശനവും, വിപണനവും ഉണ്ടായിരിക്കുന്നതാണ്.
വാർത്താ സമ്മേളനത്തിൽ എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ. ജിൻഷിദ് സദാശിവൻ, എഎംഎഐ എറണാകുളം ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. എലിസബത്ത് മാത്യു, ജോയിന്റ് കൺവീനർ ഡോ. അനുപ്രിയ അജിത്ത്, ആയുർവേദീയം-2024 ജോയിന്റ് കൺവീനർ ഡോ. ടോമി തോമസ്, ജനറൽ കൺവീനർ ഡോ. ഹരീഷ് വാരിയർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.