- Trending Now:
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി ഇന്ത്യ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന ഫോണ്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. 28,000 മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ ഉടന്‍ ബ്ലോക്ക് ചെയ്യുമെന്നും ഹരിയാനയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930, പരാതി പോര്‍ട്ടല്‍ cybercrime.gov.in എന്നിവ വഴി 27,824 ഫോണ്‍ നമ്പറുകളാണ് തിരിച്ചറിഞ്ഞത്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (കം) ഒ പി സിംഗാണ് ഇക്കാര്യം പറഞ്ഞത്.
ഈ നമ്പറുകളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ നടത്തുന്ന സൈബര്‍ സേഫ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിനായി ഫീല്‍ഡ് യൂണിറ്റുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണക്കുകളനുസരിച്ച്, ഗുരുഗ്രാം (7,142), ഫരീദാബാദ് (3,896), mimze (1,420), cm?mláറ (1,408), റോഹ്തക് (1,045), ഹിസാര്‍ (1,228), അംബാല (1,101) എന്നിവയാണ് ഏറ്റവും കൂടുതല്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിട്ടുള്ള ജില്ലകള്‍.സൈബര്‍ ക്രൈം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യുന്ന മൊബൈല്‍ നമ്പറുകള്‍ സൈബര്‍ സേഫ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ സിംഗ് മറ്റ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
''മൊത്തത്തില്‍, ഈ വര്‍ഷം സെപ്തംബര്‍ മാസം വരെ 47,000 സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930, 29 സൈബര്‍ പൊലീസ് സ്റ്റേഷനുകളിലും സംസ്ഥാനത്തുടനീളമുള്ള ടെറിട്ടോറിയല്‍ പൊലീസ് സ്റ്റേഷനുകളിലെ 309 സൈബര്‍ ഡെസ്‌കുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പൊലീസ് കണ്ടെടുത്ത 15 കോടിയിലധികം രൂപ തിരിച്ചെടുത്തിട്ടുമുണ്ട്. ഒക്ടോബര്‍ മാസം ദേശീയ സൈബര്‍ സുരക്ഷാ മാസമായി ആചരിക്കുകയാണ്. ഫിഷിംഗ് തിരിച്ചറിയുകയും റിപ്പോര്‍ട്ടുചെയ്യുകയും ചെയ്യുക, ശക്തമായ പാഡുകള്‍ ഉപയോഗിക്കുക, സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുക, മള്‍ട്ടി ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉപയോഗിക്കുക, സൈബര്‍ തട്ടിപ്പുകളും ഉപദ്രവങ്ങളും റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങി സൈബര്‍ സുരക്ഷകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹരിയാന പൊലീസ് ഒക്ടോബര്‍ ഒന്നു മുതല്‍ 25 വരെ 19.7 ലക്ഷം ആളുകളെ ആകര്‍ഷിക്കുന്ന 2,526 ബഹുജന പങ്കാളിത്ത പരിപാടികളാണ് സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.