- Trending Now:
നിലവിൽ കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം
എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും 22 ശതമാനം സെസ് ബാധകമായിരിക്കുമെന്ന് ജിഎസ്ടി കൗൺസിൽ. എക്സ് യുവി, എസ് യുവി, എംയുവി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടിക്ക് പുറമേ 22 ശതമാനം സെസ് കൂടി നൽകണമെന്ന് ജിഎസ്ടി കൗൺസിൽ വ്യക്തമാക്കി.
എൻജിൻ ശേഷി 1500 സിസിക്ക് മുകളിൽ, നീളം നാലുമീറ്ററിൽ കൂടുതൽ, ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലിമീറ്ററിന് മുകളിൽ എന്നി മാനദണ്ഡങ്ങളുള്ള വാഹനം ഏതു പേരിൽ അറിയപ്പെട്ടാലും സെസ് ബാധകമാകും. ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കിൽ കുറഞ്ഞ സെസ് ആയിരിക്കും ബാധകമാകുക.
ഈ ഗണത്തിൽപ്പെടുന്ന, നിലവിൽ കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം. എസ് യുവിക്ക് നിലവിൽ 22 ശതമാനം സെസ് ആണ് ചുമത്തുന്നത്. ഇത് എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും ബാധകമാക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.