Sections

കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 22 കോടിയിലധികം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍

Monday, Dec 05, 2022
Reported By admin
agri news

പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, 1,584 കോടി രൂപ ചെലവില്‍ ഒരു പ്രത്യേക പദ്ധതിയായി ദേശീയ പ്രകൃതി കൃഷി ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി

 


രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി 22 കോടിയിലധികം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തതായി കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ തിങ്കളാഴ്ച പറഞ്ഞു. സോയില്‍ ഹെല്‍ത്ത് മാനേജ്മെന്റ് സ്‌കീമിന് കീഴില്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണെന്ന് സുസ്ഥിര കൃഷിക്ക് വേണ്ടിയുള്ള സോയില്‍ ഹെല്‍ത്ത് മാനേജ്മെന്റ് ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. വിവിധ തരത്തിലുള്ള മണ്ണ് പരിശോധനാ ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ പദ്ധതിയില്‍ നിലവില്‍ വ്യവസ്ഥയുണ്ട്. ഇതുവരെ 499 സ്ഥിരം, 113 മൊബൈല്‍, 8,811 മിനി, 2,395 ഗ്രാമതല മണ്ണ് പരിശോധനാ ലബോറട്ടറികള്‍ സ്ഥാപിച്ചിട്ടുണ്ട്.

നയങ്ങള്‍ ഉല്‍പ്പാദന കേന്ദ്രീകൃതമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാസകൃഷി കാരണം കാര്‍ഷിക വിളവ് വര്‍ദ്ധിച്ചു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മണ്ണില്‍ ഓര്‍ഗാനിക് കാര്‍ബണിന്റെ അഭാവം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. 'ഈ ഗുരുതരമായ വെല്ലുവിളി നേരിടുന്നതിനും മെച്ചപ്പെട്ട മണ്ണിന്റെ ആരോഗ്യത്തിനും, പരിസ്ഥിതിക്ക് പ്രയോജനകരമായ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്', എന്നു അദ്ദേഹം വ്യക്തമാക്കി. 


'ഇന്ത്യന്‍ നാച്ചുറല്‍ ഫാമിംഗ് സിസ്റ്റം കൃഷിക്ക് വേണ്ടി സര്‍ക്കാര്‍ വീണ്ടും സ്വീകരിച്ചു. കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിച്ചിരുന്ന ഒരു പുരാതന വിദ്യയാണ് പ്രകൃതി കൃഷി സമ്പ്രദായം, അക്കാലത്ത് ആളുകള്‍ക്ക് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും അറിയാമായിരുന്നു'. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങളുമായി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് തോമര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 17 സംസ്ഥാനങ്ങളിലായി 4.78 ലക്ഷം ഹെക്ടര്‍ അധികമായി പ്രകൃതി കൃഷിക്ക് കീഴിലായി ചെയ്യുന്നു.

പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, 1,584 കോടി രൂപ ചെലവില്‍ ഒരു പ്രത്യേക പദ്ധതിയായി ദേശീയ പ്രകൃതി കൃഷി ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. നമാമി ഗംഗേ പരിപാടിക്ക് കീഴില്‍ ഗംഗാതീരത്ത് പ്രകൃതി കൃഷി പദ്ധതി നടക്കുന്നുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ICAR) എല്ലാ കൃഷി വിജ്ഞാന കേന്ദ്രങ്ങളും (KVK) കേന്ദ്ര-സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകളും കോളേജുകളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (SDG) കൈവരിക്കുന്നതിന് പ്രധാനമന്ത്രി മോദി പ്രതിജ്ഞാബദ്ധനാണ് എന്ന് കേന്ദ്ര കൃഷി മന്ത്രി വെളിപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.