- Trending Now:
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) നവീകരിച്ച ഒബിഡി2ബി-കംപ്ലയന്റ് ഷൈൻ 100 മെച്ചപ്പെട്ട സ്റ്റൈലിംഗുമായി അവതരിപ്പിച്ചു. പുതിയ 2025 ഹോണ്ട ഷൈൻ 100 ന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില 68,767 രൂപ. ഇന്ത്യയിലുടനീളമുള്ള എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാണ്.
ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു, 'ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പുതിയ ഒബിഡി2ബി-കംപ്ലയന്റ് ഷൈൻ 100 അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. 2023 മാർച്ചിൽ അവതരിപ്പിച്ചതിന് ശേഷം, എച്ച്എംഎസ്ഐയുടെ മോട്ടോർസൈക്കിൾ പോർട്ട്ഫോളിയോയിൽ അതിവേഗം വളരുന്ന ബ്രാൻഡുകളിലൊന്നാണ് ഷൈൻ 100. ഈ എൻട്രി ലെവൽ മോട്ടോർസൈക്കിളിന് അതിന്റെ മികച്ച വിശ്വാസ്യത, ഇന്ധനക്ഷമത, മൊത്തത്തിലുള്ള മൂല്യം എന്നിവ മൂലം മികച്ച സ്വീകാര്യത ലഭിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ പരിസ്ഥിതി ഉത്തരവാദിത്തവും ഉയർന്ന നിലവാരമുള്ള മൊബിലിറ്റി പരിഹാരങ്ങളും നൽകാനുള്ള പ്രതിബദ്ധത എച്ച്എംഎസ്ഐ തുടരുകയാണ്.'
ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, 'എ9ട്രി ലെവൽ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ മിതമായ നിരക്കിൽ അസാധാരണ ഗുണനിലവാരവും സൗകര്യവും ഒത്തിണങ്ങിയ വാഹനമാണ് ഷൈൻ 100. ഏറ്റവും പുതിയ നവീകരണത്തിലൂടെ, ഈ മോട്ടോർ സൈക്കിളിന്റെ ഇന്ധനക്ഷമതയും വിശ്വാസ്യതയും നിലനിർത്തി കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ കാർബൺ വികിരണ മാനദണ്ഡങ്ങൾ ഇതിൽ പാലിക്കുന്നു. എൻട്രി ലെവൽ വിഭാഗത്തിൽ ഹോണ്ടയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ ഷൈൻ 100 പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, നയെ ഇന്ത്യ കി അമേസിംഗ് ഷൈനിന്റെ ഈ പുതിയ പതിപ്പ് ഇന്ത്യയിലുടനീളം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത് തുടരുമെന്ന് ഉറപ്പാണ്.'
പുതിയ ഷൈൻ 100: അപ്ഡേറ്റ് ചെയ്ത ഡിസൈനും എഞ്ചിനും
ഇന്ത്യയുടെ പ്രിയപ്പെട്ട ഷൈൻ 125-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മനോഹരമായ ഡിസൈൻ ഭാഷയാണ് പുതിയ ഷൈൻ 100-ന്. ഹോണ്ട ലോഗോയ്ക്കൊപ്പം ബോഡി പാനലുകളിൽ പുതുക്കിയ ഗ്രാഫിക്സും ഇതിലുണ്ട്. ആകർഷകമായ ഫ്രണ്ട് കൗൾ, ബ്ലാക്ക്-ഔട്ട് അലോയ് വീലുകൾ, പ്രാക്ടിക്കൽ അലുമിനിയം ഗ്രാബ് റെയിൽ, നീളമേറിയതും സുഖകരവുമായ സിംഗിൾ-പീസ് സീറ്റ്, സ്ലീക്ക് മഫ്ലർ എന്നിവ മോട്ടോർസൈക്കിളിന്റെ സുഗമമായ ശൈലിയ്ക്ക് മാറ്റു കൂട്ടുന്നു, ദൈനംദിന യാത്രയ്ക്കുള്ള സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അഞ്ച് ഡൈനാമിക് കളർ ഓപ്ഷനുകളിലാണ് ഷൈൻ 100 എത്തുന്നത്. ചുവപ്പിനൊപ്പം കറുപ്പ്, നീലയോടൊപ്പം കറുപ്പ്, ഓറഞ്ചിനൊപ്പം കറുപ്പ്, ചാരനിറത്തോടൊപ്പം കറുപ്പ്, പച്ചയോടൊപ്പം കറുപ്പ് എന്നിവയാണിവ. ഭാരം കുറഞ്ഞതും എന്നാൽ കരുത്തുറ്റതുമായ ഡയമണ്ട്-ടൈപ്പ് ഫ്രെയിമിൽ നിർമ്മിച്ചിരിക്കുന്ന ഷൈൻ 100 മികച്ച സവാരി സുഖത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. വിവിധ റോഡ് സാഹചര്യങ്ങളിൽ സ്ഥിരത ഉറപ്പാക്കുന്ന ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട റിയർ ഷോക്ക് അബ്സോർബറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
കൂടുതൽ സുരക്ഷയ്ക്കായി, സിബിഎസ് (കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം) ഉള്ള ഡ്രം ബ്രേക്കുകൾ രണ്ട് അറ്റത്തും ഷൈൻ 100 അവതരിപ്പിക്കുന്നു ഈ മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത് 98.98 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഫ്യൂവൽ ഇഞ്ചക്ടഡ് എഞ്ചിനാണ്. ഏറ്റവും പുതിയ എമിഷൻ ചട്ടങ്ങളുടെ പാലനം ഒബിഡി2ബി-കംപ്ലയന്റ് എഞ്ചി9 ഉറപ്പാക്കുന്നു. ഈ എഞ്ചിൻ 7500 ആർപിഎമ്മിൽ 5.43 കിലോവാട്ട് കരുത്തും 5000 ആർപിഎമ്മിൽ 8.04 എൻഎം ടോർക്കും നൽകുന്നു. ഇത് 4 സ്പീഡ് ഗിയർബോക്സുമായി സംയോജിതമാണ്.
പുതിയ 2025 ഹോണ്ട ഷൈൻ 100-ന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില 68,767 രൂപ. ഒരൊറ്റ വേരിയന്റിൽ അഞ്ച് കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ഷൈൻ 100 ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.