Sections

2023 സ്വർണവിലയിലെ റെക്കോർഡുകൾ തിരുത്തിക്കുറിക്കപ്പെട്ട വർഷം

Saturday, Dec 30, 2023
Reported By Admin
Gold Rate

2023 സ്വർണവിലയിലെ റെക്കോർഡുകൾ തിരുത്തിക്കുറക്കപ്പെട്ട വർഷമായി വിലയിരുത്തപ്പെടും. 2023 ജനുവരി 02 ന് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 40,360 രൂപയിൽ വിൽപ്പന നടന്ന സ്വർണം ഈ വർഷം ഡിസംബർ 28 ആയപ്പോഴേയ്ക്കും 47,120 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി.

2023 ജനുവരിയിൽ 40,360 രൂപ എന്ന നിലയിൽ നിന്നും സ്വർണവില പലപ്പോഴും റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന കാഴ്ച ഉപഭോക്താക്കൾ കണ്ടു. 2023 ഏപ്രിൽ 14ന് ചരിത്രത്തിലാദ്യമായി സ്വർണം 45,000 രൂപ കടന്ന് മുന്നേറി. ഏപ്രിൽ 14 ന് 45,320 രൂപയിലെത്തി റെക്കോർഡിട്ട സ്വർണം തൊട്ടടുത്ത മാസം, മെയ് 5ന് 45,760 രൂപയിലെത്തി വീണ്ടും റെക്കോർഡ് തിരുത്തി.

വിലയിൽ വീണ്ടും ഏറ്റക്കുറച്ചിലുകളോടെ മുന്നേറിയ സ്വർണം ഒക്ടോബർ 5ന് 41,920 രൂപയിലേക്ക് വില ഇടിഞ്ഞ് ഉപഭോക്താക്കൾക്ക് ആശ്വാസമേകിയതിന്റെ തൊട്ടുപിന്നാലെ ഒക്ടോബർ 28 വീണ്ടും റെക്കോർഡ് തിരുത്തിക്കുറിക്കപ്പെട്ടു. 45,920 രൂപയിലേക്കാണ് ഇത്തവണ സ്വർണവില എത്തിപ്പെട്ടത്.

നവംബർ 29 ആയപ്പോഴേയ്ക്കും സ്വർണവില വീണ്ടും പുതിയ ഉയരങ്ങളിൽ തൊട്ടു. 46,480 രൂപയിലെത്തിയ സ്വർണവില, ചരിത്രത്തിലാദ്യമായി 46,000 രൂപ പിന്നിട്ട റെക്കോർഡും സ്വന്തമാക്കി.

പിന്നീട്, രണ്ട് ദിനം മുന്നേ, ഡിസംബർ 28 ന് സ്വർണവില വീണ്ടും ചരിത്രം സൃഷ്ടിച്ചു. ചരിത്രത്തിൽ ആദ്യമായി 47,000 രൂപ പിന്നിട്ടു. 2023 ലെ ഏറ്റവും ഉയർന്ന നിരക്കായ 47,120 രൂപയിലാണ് ഡിസംബർ 28 സ്വർണം വിൽപ്പന നടന്നത്.

2024 ൽ സ്വർണവില പുതിയ ഉയരങ്ങളിലെത്തുമോ? സ്വർണവില 50,000 കടക്കുമൊയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.

2023 ലെ ഓരോ മാസത്തേയും സ്വർണവിലയിലെ ഏറ്റവും താഴ്ന്ന നിരക്കും ഏറ്റവും ഉയർന്ന നിരക്കും

Date Lowest Price Date Highest Price
02-01-2023 Rs. 40,360 26-01-2023 Rs. 42,480
27-02-2023 Rs. 41,080 02-02-2023 Rs. 42,880
09-03-2023 Rs. 40,720 18-03-2023 Rs. 44,240
03-04-2023 Rs. 43,760 14-04-2023 Rs. 45,320
30-05-2023 Rs. 44,360 05-05-2023 Rs. 45,760
29-06-2023 Rs. 43,080 02-06-2023 Rs. 44,800
03-07-2023 Rs. 43,240 20-07-2023 Rs. 44,560
17-08-2023 Rs. 43,280 01-08-2023 Rs. 44,320
30-09-2023 Rs. 42,680 04-09-2023 Rs. 44,240
05-10-2023 Rs. 41,920 28-10-2023 Rs. 45,920
13-11-2023 Rs. 44,360 29-11-2023 Rs. 46,480
13-12-2023 Rs. 45,320 28-12-2023 Rs. 47,120


സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.