- Trending Now:
ബാങ്കുകളിൽ എത്തി 2000 രൂപ നോട്ടുകൾ ജനം മാറ്റിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു
രാജ്യത്ത് വിതരണരംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത് വരെ ലക്ഷ്യമിട്ടാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചതെന്ന് റിസർവ് ബാങ്ക്. 500, ആയിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2018-19 സാമ്പത്തിക വർഷത്തിൽ 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതെന്നും റിസർവ് ബാങ്കിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
2017 മാർച്ചിന് മുൻപാണ് 2000 രൂപ നോട്ടുകളിൽ 89 ശതമാനവും അച്ചടിച്ച് ഇറക്കിയത്. നാലുമുതൽ അഞ്ചുവർഷം വരെയാണ് നോട്ടുകളുടെ കാലാവധി. അങ്ങനെ നോക്കിയാൽ 2000 രൂപ നോട്ടുകളിൽ 89 ശതമാനത്തിന്റെ കാലാവധിയും തീർന്നതായും റിസർവ് ബാങ്ക് അറിയിച്ചു. 2018ൽ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് വിതരണത്തിന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 3.62 ലക്ഷം കോടി മൂല്യമായി താഴ്ന്നു. രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ 10.8 ശതമാനം മാത്രമാണിതെന്നും റിസർവ് ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് എന്നാണ് റിസർവ് ബാങ്കിന്റെ വിശദീകരണം.
രാജ്യത്ത് വിനിമയത്തിൽ നിന്ന് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചെങ്കിലും നിലവിൽ ഈ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാൽ സെപ്റ്റംബർ 30നകം ബാങ്കുകളിൽ എത്തി 2000 രൂപ നോട്ടുകൾ ജനം മാറ്റിയെടുക്കണമെന്നും റിസർവ് ബാങ്കിന്റെ ഉത്തരവിൽ പറയുന്നു.
2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 500, ആയിരം രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. ബാങ്ക് ശാഖകളിൽ പോയി നോട്ടുകൾ മാറാവുന്നതാണ്. ബാങ്കുകൾ 2000 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. മെയ് 23 മുതൽ ഒരു ബാങ്കിൽ നിന്ന് ഒരേസമയം 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. ആർബിഐയുടെ 19 റീജിണൽ ഓഫീസുകളിലും നോട്ടുകൾ മാറ്റിയെടുക്കാൻ സൗകര്യം ഒരുക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.