Sections

 ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കേരളത്തില്‍ 16,673 പുതിയ സംരംഭങ്ങള്‍

Thursday, Dec 01, 2022
Reported By MANU KILIMANOOR

995.69 കോടി രൂപയുടെ നിക്ഷേപങ്ങള്‍  ലഭ്യമായതായി വ്യവസായ മന്ത്രി പി രാജീവ്

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കേരളത്തില്‍ 16,673 പുതിയ സംരംഭങ്ങളിലൂടെ 995.69 കോടി രൂപയുടെ നിക്ഷേപവും, 42009 പേര്‍ക്ക് തൊഴിലും ലഭ്യമായിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരള മാതൃകയുടെ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ വ്യവസായമേഖലയെ ശക്തിപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്. ഭക്ഷണത്തിലുള്‍പ്പെടെ ഉണ്ടായ മാറ്റത്തിനനുസരിച്ച് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണെന്നും അദ്ദേഹം അറിയിച്ചു. 

പ്രകൃതിദത്തമായ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന എന്തിനും ലോകമാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യതയാണ്. നമ്മുടെ പുതിയ വികസന സംരംഭങ്ങള്‍ ഈ വഴിക്കാകണം.ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് വ്യവസായത്തിനൊപ്പം,കാര്‍ഷികമേഖലയ്ക്കും വലിയ പങ്കുണ്ട്. കാര്‍ഷിക രംഗത്ത് ജനകീയ മുന്നേറ്റമുണ്ടാക്കണം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ നമുക്ക് കഴിയും. കര്‍ഷക സംഘമുള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഇടപെട്ട് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.