- Trending Now:
കോഴിക്കോട്: ഐടി ഡെസ്റ്റിനേഷനെന്ന നിലയിൽ കോഴിക്കോടിനെ ദക്ഷിണേന്ത്യയിൽ നിർണായക സ്ഥാനത്തെത്തിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽ മേളയായ 'റിബൂട്ട് 24'. ശനിയാഴ്ച പെയ്ത കനത്ത മഴയെ അവഗണിച്ചും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ കാലിക്കറ്റ് ട്രേഡ് സെൻററിൽ പതിനയ്യായിരത്തിലധികം ഉദ്യോഗാർഥികളാണ് ജോബ് ഫെയറിൽ പങ്കെടുത്തത്. ഗവ. സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി(കാഫിറ്റ്)യും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.
ഗവ. സൈബർപാർക്ക് ജന. മാനേജർ വിവേക് നായർ ജോബ് ഫെയറിൻറെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. റീബൂട്ട് 24 ൻറെ ഓൺലൈൻ ലിങ്ക് വഴിയും കാലിക്കറ്റ് ട്രേഡ് സെൻററിൽ ഒരുക്കിയിരുന്ന പ്രത്യേക സംവിധാനം വഴിയുമാണ് ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തത്.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഇ-മെയിൽ വഴി യുണീക് നമ്പറും ക്യു ആർ കോഡും നൽകിയിരുന്നു. 1000 പേർക്കിരിക്കാവുന്ന വെയിറ്റിംഗ് സെൻററിൽ നിന്ന് സ്ക്രീനിംഗ് കഴിഞ്ഞതിനു ശേഷമാണ് ഉദ്യോഗാർത്ഥികൾ ഫെയറിലേക്ക് പോകുന്നത്. അവിടെ ഒരുക്കിയിരിക്കുന്ന 75 ഐടി കമ്പനികളുടെ സ്റ്റാളുകളി അതത് ഉദ്യോഗാർഥികളുടെ നൈപുണ്യത്തിനനുസരിച്ചുള്ള ജോലി ഓഫറുകൾ അറിയിക്കും. താത്പര്യമുള്ളവർക്ക് അഭിമുഖത്തിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ജോബ് ഫെയറിനു ശേഷം വിവിധ തലങ്ങളിലുള്ള റിക്രൂട്ട്മെൻറ് നടപടികൾക്ക് ശേഷമാകും നിയമനം ലഭിക്കുന്നത്. റീബൂട്ട് 24 ലെ അഭിമുഖങ്ങൾക്ക് ശേഷം 45 ദിവസങ്ങൾക്കുള്ളി നിയമനനടപടികൾ കമ്പനികൾ പൂർത്തീകരിക്കും. ആകെ 1500 ലധികം തൊഴിലവസരങ്ങളാണ് ഇക്കുറി റീബൂട്ട് 24 മുന്നോട്ട് വച്ചത്.
കോഴിക്കോട് ഗവ. സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി(കാഫിറ്റ്)യും സംയുക്തമായി നടത്തുന്ന റീബൂട്ട് 24 മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്.
പ്രതീക്ഷ പകരുന്ന പ്രതികരണമാണ് ഉദ്യോഗാർഥികളുടെ ഭാഗത്ത് നിന്നും ലഭിച്ചതെന്ന് ഗവ. സൈബർപാർക്ക് ജന. മാനേജർ വിവേക് നായർ പറഞ്ഞു. പ്രതീകൂല കാലാവസ്ഥയെ അവഗണിച്ച് റോഡിൽ പോലും ഉദ്യോഗാർത്ഥികൾ കാത്തു നിന്നിരുന്നു. എല്ലാ വിധ അടിസ്ഥാന സൗകര്യവും ഒരുക്കിയാണ് ഇക്കുറി ജോബ് ഫെയർ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് പുറത്ത് കോയമ്പത്തൂർ, ചെന്നൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികൾ ജോബ് ഫെയറിനെത്തിയത് പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണെന്ന് കാഫിറ്റ് പ്രസിഡൻറ് അബ്ദുൾ ഗഫൂർ കെ വി പറഞ്ഞു. ഗവ. സൈബർപാർക്ക് രണ്ടാം ഘട്ടത്തിൻറെ അടിയന്തര ആവശ്യമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവ. സൈബർ പാർക്കിനെ കൂടാതെ യുഎ സൈബർപാർക്ക്, കിൻഫ്ര ഐടി പാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് തുടങ്ങി വിവിധ പാർക്കുകളിൽ നിന്നുള്ള കമ്പനികൾ മേളയി പങ്കെടുത്തു.
ഫ്യൂച്ചറൽ ലാബ്, കേരള നോളഡ്ജ് ഇക്കോണമി മിഷൻ, ഇ-സ്റ്റോർ, ടിക്കറ്റ് ഫോർ ഇവൻറ്സ് എന്നിവരും പരിപാടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.