- Trending Now:
ബാങ്കില്‍ ഇടപാടുകള്‍ക്കായി എത്തുമ്പോള്‍ അവധിയാണെങ്കില്‍ ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടാക്കിയേക്കാം
ബാങ്കില്‍ ഇടപാടുകള്‍ക്കായി എത്തുമ്പോള്‍ അവധിയാണെങ്കില്‍ ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടാക്കിയേക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ ഇന്ത്യയിലെ ബാങ്കുകള്‍ 14 ദിവസത്തേക്ക് അടച്ചിരിക്കും. ഇതില്‍ വിവിധ ഉത്സവങ്ങളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഉള്‍പ്പെടുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഉത്സവങ്ങളില്‍ ഭൂരിഭാഗവും പ്രാദേശികമായതിനാല്‍, അവധികള്‍ വ്യത്യാസപ്പെട്ടിരിക്കും എന്നുള്ളതാണ്. അങ്ങനെ വരുമ്പോള്‍ സംസ്ഥാങ്ങളില്‍ അവധി വ്യത്യസ്തമായിരിക്കും.
ഡിസംബറിലെ ബാങ്ക് അവധികളുടെ പട്ടിക:
ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍
4 ഡിസംബര്‍: ഞായറാഴ്ച
ഡിസംബര്‍ 5: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2022
ഡിസംബര്‍ 10: രണ്ടാം ശനിയാഴ്ച
11 ഡിസംബര്‍: ഞായറാഴ്ച
12 ഡിസംബര്‍: പാ-ടോഗന്‍ നെങ്മിഞ്ച സാങ്മ
18 ഡിസംബര്‍: ഞായറാഴ്ച
ഡിസംബര്‍ 19: ഗോവ വിമോചന ദിനം
ഡിസംബര്‍ 24: ക്രിസ്മസ്
ഡിസംബര്‍ 24: നാലാം ശനിയാഴ്ച
25 ഡിസംബര്‍: ഞായര്‍
ഡിസംബര്‍ 26: ക്രിസ്മസ് ആഘോഷം
ഡിസംബര്‍ 29: ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനം
ഡിസംബര്‍ 30: യു കിയാങ് നംഗ്ബാഹ് 30
ഡിസംബര്‍ 31: പുതുവര്‍ഷ രാവ്
ആര്‍ബിഐ വിജ്ഞാപനം ചെയ്യുന്ന ബാങ്ക് അവധി ദിവസങ്ങളില്‍, എല്ലാ പൊതുമേഖലാ, സ്വകാര്യമേഖലാ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവയുടെ ശാഖകള്‍ അടച്ചിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.