Sections

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം രൂപയുടെ ഗ്രാന്റ്

Friday, Sep 17, 2021
Reported By Ambu Senan
KSUM

അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസം 30 വരെ 

 

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവരുടെ നൂതന ആശയങ്ങള്‍ സമ്പൂര്‍ണ്ണ സംരംഭങ്ങളാക്കി മാറ്റുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതി അവതരിപ്പിച്ചു. സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റാര്‍ട്ടപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി KSUM അപേക്ഷ ക്ഷണിക്കുന്നു.

ഐഡിയ ഗ്രാന്റ്- 2 ലക്ഷം വരെ

Productization ഗ്രാന്റ് - 7 ലക്ഷം വരെ

സ്‌കേലപ്പ് ഗ്രാന്റ് -12 ലക്ഷം വരെ

ഇന്നൊവേഷന്‍ ഗ്രാന്റ് ഒരു ആശയത്തിനോ അല്ലെങ്കില്‍ ഉത്പന്നത്തിനോ ഉള്ള സമ്മാനത്തുകയല്ല. ഒരു പ്രോട്ടോടൈപ്പ് ഉല്‍പ്പന്നം വികസിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകളില്‍ മാറ്റം വരുത്താന്‍ സഹായിക്കുക എന്നതാണ് ഗ്രാന്റിന്റെ ലക്ഷ്യം. ഗ്രാന്റ് തുക 12 ലക്ഷം വരെയാണ്.


ഇന്നൊവേഷന്‍ ഗ്രാന്റിന് അപേക്ഷിക്കാനുള്ള യോഗ്യത

  1. കേരളത്തിനകത്തോ പുറത്തോ ഉള്ളൊരു ഒരു ഇന്നോവേറ്റര്‍ ആയിരിക്കണം (ഐഡിയ ഗ്രാന്റിന് അപേക്ഷിക്കാന്‍). ഫണ്ട് വിതരണ പ്രക്രിയയ്ക്ക് കമ്പനി പ്രൈവറ്റ്, എല്‍എല്‍പി അല്ലെങ്കില്‍ ഒപിസി വിഭാഗത്തില്‍ പെടുന്നതും KSUMന്റെ യൂണിക് ഐഡിയും നിര്‍ബന്ധമാണ്.
  2. കേരളത്തില്‍ KSUM യൂണിക് ഐഡി സര്‍ട്ടിഫിക്കേഷനില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആയിരിക്കണം.

തിരഞ്ഞെടുപ്പ്

  • കെഎസ്യുഎമ്മിന് ലഭിച്ച അപേക്ഷകള്‍ ആദ്യം ഒരു വിദഗ്ദ്ധ പാനല്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.
  • ഫണ്ട് വിനിയോഗ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ പൂര്‍ണത ഷോര്‍ട്ട്‌ലിസ്റ്റിനും കൂടുതല്‍ തിരഞ്ഞെടുപ്പിനും നിര്‍ബന്ധമാണ്
  • കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്, വിദഗ്ദ്ധ സമിതിക്ക് മുന്നില്‍ അവതരണത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകളെ വിളിക്കും
  • വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയുടെയും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്


അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30.09.2021


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.