Sections

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയെ മാറ്റിമറിക്കും; നിലവില്‍ നൂറു കോടി ഡോളര്‍ മൂല്യത്തിലെത്താന്‍ പ്രാപ്തിയുള്ള 10 സ്റ്റാര്‍ട്ടപ്പുകള്‍ 

Thursday, Sep 16, 2021
Reported By Ambu Senan
start Up

നിലവില്‍ യൂണികോണുകളുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്

 

ഹുറൂണ്‍ ഇന്ത്യ ഫ്യൂച്ചര്‍ യൂണികോണ്‍ ലിസ്റ്റ് 2021 പ്രകാരം  ഇന്ത്യയില്‍ നൂറ് കോടി ഡോളറിലേറെ മൂല്യത്തിലെത്താന്‍ പ്രാപ്തിയുള്ള പത്ത് സ്റ്റാര്‍ട്ടപ്പുകളുണ്ടെന്ന് കണക്കുകള്‍. അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ഇന്ത്യ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. എന്നാല്‍ ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച വളരെ വേഗത്തിലാണ്. 

100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനികളെയാണ് യൂണികോണുകള്‍ എന്ന് പറയുന്നത്. 

നിലവില്‍ യൂണികോണുകളുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയില്‍ 51 യൂണികോണുകളുള്ളത്. ഈ പട്ടികയില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്ന അമേരിക്കയില്‍ 396 യൂണിക്കോണുകളാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ചൈനയിലുള്ളത് 277 യൂണികോണുകളാണ്.

ഇന്ത്യയ്ക്ക് പിന്നില്‍ 32 യൂണികോണുകളുമായി ബ്രിട്ടനും 18 എണ്ണവുമായി ജര്‍മനിയും പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഇന്ത്യയിലെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആ തലത്തിലെത്താന്‍ ശരാശരി 7.3 വര്‍ഷത്തോളമെടുക്കുന്നുണ്ട്. ചൈനയില്‍ ഇതിനെടുക്കുന്ന ശരാശരി കാലാവധി ആറുവര്‍ഷമാണ്. അമേരിക്കയില്‍ എഴ് വര്‍ഷവും.

500 മില്യണ്‍ ഡോളറിനും നൂറ് കോടി ഡോളറിനുമിടയില്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ രാജ്യത്ത് മുന്‍നിരയില്‍ നില്‍ക്കുന്നത് ഓണ്‍ലൈന്‍ റീറ്റെയ്ല്‍ സ്റ്റോറായ Zilingo യാണ്. 200 മില്യണ്‍ ഡോളറിനും 500 മില്യണ്‍ ഡോളറിനുമിടയില്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ മുന്‍നിരയിലുള്ളത് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ പ്ലാറ്റ്ഫോമായ പെപ്പര്‍ഫ്രൈയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.