- Trending Now:
കൊച്ചി: സോണി ഇന്ത്യ സംഗീതത്തിനായി മാത്രമായി ഏറ്റവും മികച്ച നോയ്സ് ക്യാൻസലിങ് സംവിധാനമുള്ള ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയർബഡ് വിപണിയിൽ അവതരിപ്പിച്ചു. സമാനതകളില്ലാത്ത നോയ്സ് ക്യാൻസലേഷൻ, മികച്ച ശബ്ദാനുഭവം, സോണിയുടെ ഏറ്റവും മികച്ച കോൾ ക്വാളിറ്റി എന്നിവയ്ക്കൊപ്പം വിപണിയിലെ തന്നെ മികച്ച നോയ്സ് ക്യാൻസലേഷൻ പ്രകടനവും, പ്രീമിയം സൗണ്ട് ക്വാളിറ്റിയും നൽകുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഡബ്ല്യുഎഫ്-1000എക്സ് എം5ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിയൽ-ടൈം ഓഡിയോ പ്രൊസസറുകളും ഉയർന്ന പ്രകടനമുള്ള മൈക്കുകളും, ഇഷ്ട ആർട്ടിസ്റ്റുകൾക്കൊപ്പം സ്റ്റുഡിയോയിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ലോ ഫ്രീക്വൻസി ക്യാൻസലേഷൻ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡബ്ല്യുഎഫ്-1000എക്സ് എം5ൻറെ ഓരോ ഇയർബഡിലും ഡ്യുവൽ ഫീഡ്ബാക്ക് മൈക്കുകൾ ഉൾപ്പെടെ മൂന്ന് മൈക്രോഫോണുകൾ സജ്ജീകരിച്ചിട്ടുണ്ട്. സോണി പുതുതായി വികസിപ്പിച്ചെടുത്ത ഇൻറഗ്രേറ്റഡ് പ്രോസസർ വി2, എച്ച്ഡി നോയിസ് ക്യാൻസലിംഗ് പ്രോസസർ ക്യൂഎൻ2ഇ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് മികച്ച നോയ്സ് ക്യാൻസലിങ് നിലവാരം ഉറപ്പാക്കുന്നത്. ഹൈ-റെസെല്യൂഷൻ ഓഡിയോ വയർലെസ്, 360 റിയാലിറ്റി ഓഡിയോ, ഡൈനാമിക് ഡ്രൈവർ എക്സ്, ഹെഡ് ട്രാക്കിംഗ് ടെക്നോളജി, ഡീപ് ന്യൂട്രൽ നെറ്റ്വർക്ക് പ്രോസസിംഗ് തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ.
സോണിയുടെ ജനപ്രിയ ഫീച്ചറുകളായ അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ, സ്പീക്ക്-ടു-ചാറ്റ്, മൾട്ടിപോയിൻറ് കണക്റ്റ് തുടങ്ങിയവയും ഡബ്ല്യുഎഫ്-1000എക്സ് എം5ലുണ്ട്. 8 മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം. 3 മിനിറ്റ് ചാർജ് ചെയ്താൽ 60 മിനിറ്റ് വരെ സംഗീതം ആസ്വദിക്കാം. ക്യൂഐ സാങ്കേതികവിദ്യ വയർലെസ് ചാർജിങ് എളുപ്പമാക്കുകയും ചെയ്യും.
3000 രൂപ ക്യാഷ്ബാക്ക് ഉൾപ്പെടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ 21,990 രൂപ വിലയ്ക്ക് ഡബ്ല്യുഎഫ്-1000എക്സ് എം5 പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ഓഫറിന് കീഴിൽ 4,990 രൂപ വിലയുള്ള എസ്ആർഎസ്-എക്സ്ബി100 പോർട്ടബിൾ സ്പീക്കർ സൗജന്യമായി ലഭിക്കും. 2023 സെപ്റ്റംബർ 27 മുതൽ ആരംഭിക്കുന്ന ഈ പ്രീബുക്കിംഗ് ഓഫർ സോണി സെൻറർ, ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ, ഇ-കൊമേഴ്സ് പോർട്ടലുകൾ തുടങ്ങിയ എല്ലാ ഓൺലൈൻ, ഓഫ്ലൈൻ ചാനലുകളിലും 2023 ഒക്ടോബർ 15 വരെ ലഭ്യമാവും. 24,990 രൂപയാണ് യഥാർഥ വില. ബ്ലാക്ക്, പ്ലാറ്റിനം സിൽവർ നിറങ്ങളിൽ 2023 ഒക്ടോബർ 18 മുതൽ ലഭ്യമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.