Sections

ജനസേവ കേന്ദ്രങ്ങള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നു  

Tuesday, Nov 29, 2022
Reported By MANU KILIMANOOR

സാധാരണക്കാരെ വലയ്ക്കുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് പൊതുജനം

ജനസേവ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്കായി പോകുന്നവരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. ലേബര്‍ ഓഫീസില്‍ പുതുക്കാന്‍ കൊടുത്താല്‍ സ്റ്റാഫ് ഇല്ലാത്ത ഓഫീസിലേക്ക് പുതുക്കല്‍ ചാര്‍ജ് 50 രൂപ മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. എന്നാല്‍ ചില ജനസേവ കേന്ദ്രങ്ങള്‍ 115 ഈടാക്കുന്നു. 65 രൂപയാണ് ജനസേവ കേന്ദ്രത്തിന്റെ സര്‍വീസ് ചാര്‍ജ് ആയി വാങ്ങുന്നത്.അതുപോലെ വരുമാന സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ അവര്‍ വാങ്ങുന്ന സര്‍വീസ് ചാര്‍ജ് 50 രൂപ. വരുമാന സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വില്ലേജ് ഓഫീസില്‍ ചാര്‍ജ് ഒന്നും അടക്കേണ്ട ആവശ്യമില്ല എന്നിരിക്കെ 50 രൂപ സര്‍വീസ് ചാര്‍ജ് അധികമല്ലേ എന്ന് ജനങ്ങള്‍ ചോദിക്കുന്നു.

ഇതുപോലെ തന്നെ മറ്റു സേവനങ്ങള്‍ക്കും അമിതചാര്‍ജ് ആണ് ഈടാക്കുന്നത്. ഏകീകൃത സര്‍വീസ് ചാര്‍ജ് അക്ഷയ കേന്ദ്രങ്ങളിലും ജനസേവ കേന്ദ്രങ്ങളിലും കൊണ്ടുവരണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. 160 രൂപ കരണ്ട് ബില്ല് അടയ്ക്കാന്‍ വരുന്ന ഒരു ഉപഭോക്താവില്‍ നിന്നും 60 രൂപ സര്‍വീസ് ചാര്‍ജ് മേടിക്കുന്ന ജനസേവ കേന്ദ്രങ്ങളും ഉണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ഇത്തരം പകല്‍ കൊള്ളക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.